പാലക്കാട് : സംസ്ഥാനത്തെ ഏറെ അമ്പരപ്പിച്ച വാര്‍ത്തയായിരുന്നു പത്ത് വര്‍ഷക്കാലം തന്റെ പ്രണയിനിയെ ആരുമറിയാതെ സ്വന്തം വീട്ടില്‍ ഒളിപ്പിച്ച് താമസിപ്പിച്ച സംഭവം. ഇതോടെ പാലക്കാട് നെന്മാറ സ്വദേശി റഹ്മാന്റെ വാര്‍ത്തകള്‍ ഇപ്പോള്‍ മാദ്ധ്യമങ്ങളില്‍ നിറയുകയാണ്. ഇരുവരുടെയും പ്രണയത്തെ അനുകൂലിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയും മറ്റുമായി നിരവധി പേര്‍ രംഗത്തുവരുമ്പോള്‍ റഹ്മാനെ വിമര്‍ശിക്കുന്നവരുടെ എണ്ണവും കൂടുതലാണ്.
സജിതയെ ആരുമറിയാതെ തന്റെ വീട്ടില്‍ ഒളിപ്പിച്ചുതാമസിപ്പിച്ചുകൊണ്ട് റഹ്മാന്‍ അവരുടെ സ്വാതന്ത്ര്യത്തിന് തടയിടുകയായിരുന്നുവെന്നും അതിലൂടെ മനുഷ്യാവകാശ ലംഘനമാണ് റഹ്മാന്‍ നടത്തിയതെന്നുമാണ് വിമര്‍ശനം.
എന്നാല്‍ റഹ്മാനെയും സജിതയെയും പിന്തുണച്ചുകൊണ്ട് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി തന്റെ സോഷ്യല്‍ മീഡിയാ കുറിപ്പ് വഴി രംഗത്തെത്തിയിരിക്കുകയാണ്. ഈ വിഷയത്തില്‍ റഹ്മാനെ കുറ്റപ്പെടുത്താന്‍ പാടില്ലെന്നും ബിന്ദു അമ്മിണി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :
‘പത്തു വര്‍ഷക്കാലം ഒറ്റമുറിക്കുള്ളില്‍ ഒളിച്ചു കഴിയേണ്ടി വരിക. അതും പ്രണയത്തിനു വേണ്ടി. റഹ്മാനെ കുറ്റവാളി ആക്കി ചിലര്‍ ചിത്രീകരിച്ചു കണ്ടു. ഇവിടെ സജിത എന്ന സ്ത്രീ അനുഭവിച്ച എല്ലാ വിഷമങ്ങളും ഉള്‍ക്കൊണ്ടു തന്നെ പ്രായപൂര്‍ത്തി ആയ മാനസിക ആരോഗ്യമുള്ള രണ്ടു വ്യക്തികള്‍ സ്വതന്ത്രമായി എടുത്ത തീരുമാനം ആയത് കൊണ്ടും വ്യവസ്ഥയുടെ ഇരകള്‍ ആയത് കൊണ്ടും റഹ്മാനും സജിതക്കുമൊപ്പം അല്ലാതെ ഇരവാദം പറയുന്നവര്‍ക്കൊപ്പം നില്‍ക്കാനാവില്ല.
ചില സന്തോഷങ്ങള്‍ അത്രമേല്‍ പ്രിയപ്പെട്ടതാവുമ്പോള്‍ ആണ് മറ്റുചിലഅടിസ്ഥാനസ്വാതന്ത്ര്യങ്ങള്‍ പോലും ഉപേക്ഷിക്കുന്നത്. മതവും സമൂഹവും എല്ലാം കൂടി അടിച്ചേല്‍പ്പിച്ച വിലക്കുകള്‍ മറികടക്കുവാന്‍ അവര്‍ അവരുടെ തന്നെ പത്തു വര്‍ഷത്തെ സ്വാതന്ത്ര്യമാണുപേക്ഷിച്ചത്. ഇനി എങ്കിലും അവര്‍ സ്വാതന്ത്ര്യത്തിന്റെ മാധുര്യം നുണഞ്ഞോട്ടെ. ആശംസകള്‍ Sajitha and Rahman.’
Post Your Comments