KeralaLatest NewsNews

തിരുവനന്തപുരത്ത് വാക്‌സിൻ ഉത്പാദന യൂണിറ്റ് സ്ഥാപിക്കും: തീരുമാനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരത്തെ തോന്നക്കലിലെ ലൈഫ് സയൻസ് പാർക്കിൽ വാക്സിൻ ഉത്പ്പാദന യൂണിറ്റ് സ്ഥാപിക്കാനാണ് തീരുമാനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാക്‌സിൻ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കും. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. തിരുവനന്തപുരത്തെ തോന്നക്കലിലെ ലൈഫ് സയൻസ് പാർക്കിൽ വാക്‌സിൻ ഉത്പ്പാദന യൂണിറ്റ് സ്ഥാപിക്കാനാണ് തീരുമാനം. ഇതിനായുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Read Also: ‘കാര്‍ഷിക നിയമങ്ങള്‍ എത്രയും വേഗം പിന്‍വലിക്കണം’: പ്രതിഷേധക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മമത ബാനര്‍ജി

വാക്‌സിൻ നിർമ്മാണ പ്രോജക്ടിന്റെ ഡയറക്ടറായി ഡോ.എസ്. ചിത്ര ഐ.എ.എസിനെ നിയമിക്കും. ഡോ. കെ.പി. സുധീർ (ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി) ചെയർമാനും ഡോ. ബി. ഇക്ബാൽ (സ്റ്റേറ്റ് ലെവൽ എക്‌സ്‌പേർട്ട് കമ്മിറ്റി കോവിഡ് മാനേജ്‌മെൻറ്), ഡോ. വിജയകുമാർ (വാക്‌സിൻ വിദഗ്ദ്ധൻ, ഡോ. റെഡ്ഡീസ് ലബോറട്ടറി, ഹൈദരാബാദ്), ഡോ. രാജൻ ഖോബ്രഗഡെ(പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്), ഡോ. രാജമാണിക്യം (മാനേജിംഗ് ഡയറക്ടർ കെ.എസ്.ഐ.ഡി.സി.) എന്നിവർ മെമ്പർമാരായി വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കുമെന്നും സർക്കാർ അറിയിച്ചു. പ്രമുഖ കമ്പനികളുമായി ചർച്ചകൾ ആരംഭിക്കുന്നതിനും പെട്ടെന്ന് തന്നെ വാക്‌സിൻ ഉത്പാദനം സാധ്യമാക്കുന്നതിനും വർക്കിംഗ് ഗ്രൂപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

റീബിൽഡ് കേരള ഇനീഷ്യേറ്റീവിന് കീഴിൽ ഉൾപ്പെടുത്തി വിവിധ വകുപ്പുകൾ സമർപ്പിച്ച പദ്ധതികൾക്കും മന്ത്രിസഭ അംഗീകാരം നൽകി. ചേർത്തല മുനിസിപ്പാലിറ്റിയിൽ സെപ്‌റ്റേജ് ട്രീറ്റ്‌മെൻറ് പ്ലാൻറ് സ്ഥാപിക്കുന്നതിനായുള്ള പദ്ധതി 5.25 കോടി രൂപ ചെലവിൽ നടപ്പാക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകി. കുട്ടനാട്ടിലെ വൈദ്യുത പ്രസരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഏറ്റെടുക്കാൻ തീരുമാനിച്ച പദ്ധതിയുടെ ചെലവ് 42.60 കോടിരൂപയിൽ നിന്ന് 53.55 കോടിരൂപയായി പുതുക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി.

Read Also: ‘കാര്‍ഷിക നിയമങ്ങള്‍ എത്രയും വേഗം പിന്‍വലിക്കണം’: പ്രതിഷേധക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മമത ബാനര്‍ജി

shortlink

Related Articles

Post Your Comments

Related Articles


Back to top button