Latest NewsNewsIndia

വാക്‌സീന്‍ നിര്‍മ്മാണത്തിന്റെ സുരക്ഷാചുമതലയേ‌റ്റെടുത്ത് സി‌.ഐ‌.എസ്‌.എഫ്

നിലവില്‍ കൊവാക്‌സീനും സിറം ഇന്‍സ്‌റ്റി‌റ്റ്യൂട്ടിന്റെ കൊവിഷീല്‍ഡുമാണ് പ്രധാനമായും കൊവിഡ് പ്രതിരോധ കുത്തിവയ്പ്പില്‍ നല്‍കുന്നത്.

ഹൈദരാബാദ്: രാജ്യത്തെ വാക്‌സീന്‍ നിര്‍മ്മാണത്തിന് സുരക്ഷ വര്‍ദ്ധിപ്പിച്ച്‌ നരേന്ദ്ര മോദി സര്‍ക്കാര്‍. കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സീന്‍ നി‌ര്‍മ്മിക്കുന്ന ഭാരത് ബയോടെകിന്റെ ഹൈദരാബാദ് ക്യാമ്പസിന് ഇനിമുതല്‍ കേന്ദ്ര വ്യവസായ സുരക്ഷാ സേന (സി‌.ഐ‌.എസ്‌.എഫ്)​ സുരക്ഷ നല്‍കും. ഒരു മാസം മുന്‍പ് പലവിധ വിരുദ്ധ ശക്തികളുടെയും ഭീഷണിയുണ്ടെന്നും സുരക്ഷ നല്‍കണമെന്നും ചൂണ്ടിക്കാട്ടി ഭാരത് ബയോടെക് സി‌.ഐ‌.എസ്‌.എഫിന് അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് സുരക്ഷ തങ്ങള്‍ ഏ‌റ്റെടുത്തെന്ന് സി‌.ഐ‌.എസ്‌.എഫ് അറിയിച്ചു.

ജൂണ്‍ 14 മുതലായിരിക്കും സേന ക്യാമ്പസിന്റെ സുരക്ഷാ ചുമതല ഏ‌റ്റെടുക്കുകയെന്ന് സി‌.ഐ‌.എസ്‌.എഫ് ഡി.ഐ.ജി അനില്‍ പാണ്ഡെ അറിയിച്ചു. നിലവില്‍ കൊവാക്‌സീനും സിറം ഇന്‍സ്‌റ്റി‌റ്റ്യൂട്ടിന്റെ കൊവിഷീല്‍ഡുമാണ് പ്രധാനമായും കൊവിഡ് പ്രതിരോധ കുത്തിവയ്പ്പില്‍ നല്‍കുന്നത്. ഇതിന് പുറമെ അടിയന്തര ഘട്ടത്തില്‍ റഷ്യയുടെ സ്‌പുട്‌നിക്ക് 5 വാക്‌സിനും അനുമതി നല്‍കിയിട്ടുണ്ട്. നിലവില്‍ രാജ്യത്തിനകത്തും പുറത്തുമുള‌ള നിരവധി ശക്തികളുടെ ഭീഷണിയുണ്ടെന്ന് ഭാരത് ബയോടെക് അറിയിച്ചിരുന്നു.

Read Also: അ​സ്ഥി നി​മ​ജ്ജ​ന​ത്തി​നും ശ്ര​ദ്ധാ​ഞ്​​ജ​ലി​ക്കും സ്​​പീ​ഡ്​ പോ​സ്​​റ്റ്:​ വെട്ടിലായി തപാല്‍ വകുപ്പ്

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ക്യാമ്പസില്‍ സി‌.ഐ‌.എസ്‌.എഫിനെ നിയോഗിച്ചുകൊള‌ളാന്‍ അനുമതി നല്‍കി. തുടര്‍ന്നാണ് സേന സുരക്ഷ ഏ‌റ്റെടുത്തത്. ചിലവ് കമ്പനി വഹിക്കും. 64 അംഗ സി‌.ഐ‌.എസ്‌.എഫ് ടീമാണ് ഹൈദരാബാദിലെത്തുക. നഗരത്തിലെ ഷമീ‌ര്‍‌പേട്ടില്‍ ജീനോം വാലിയിലാണ് ഭാരത് ബയോടെകിന്റെ ക്യാമ്പസ്. നിലവിൽ പത്തോളം വ്യവസായ സ്ഥാപനങ്ങള്‍ക്കാണ് സി.ഐ‌.എസ്‌.എഫ് സുരക്ഷ നല്‍കുന്നത്. ഇന്‍ഫോസിസിന്റെ പൂനെ, മൈസൂരു ക്യാമ്പസുകള്‍, നവി മുംബയിലെ റിലയന്‍സ് ഐ‌.ടി പാര്‍ക്ക്, ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള‌ള ബാബാ രാംദേവിന്റെ പതഞ്ജലി ഫാക്‌ടറി എന്നിവ ഇതില്‍ പ്രധാനപ്പെട്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button