തൃശൂര്‍: വ്യത്യസ്ഥ സേവനവുമായി തപാല്‍ വകുപ്പ്. ഹൈന്ദവ പുണ്യസ്ഥലങ്ങളില്‍ അസ്ഥി നിമജ്ജനത്തിനും ശ്രദ്ധാഞ്ജലിക്കും സ്പീഡ് പോസ്റ്റ് സേവനത്തിനൊരുങ്ങുന്ന തപാല്‍ വകുപ്പ് ഇപ്പോൾ വിവാദങ്ങളിൽ പെട്ടിരിക്കുകയാണ്. ഹരിദ്വാര്‍, പ്രയാഗ്രാജ്, വാരണാസി, ഗയ എന്നിവിടങ്ങളിലാണ് അസ്ഥി നിമജ്ജനത്തിന് വാര്‍ത്താവിനിമയ വകുപ്പിന് കീഴിലുള്ള തപാല്‍ വിഭാഗം സൗകര്യം ഒരുക്കിയത്. എന്നാല്‍, ഇത് തുടക്കത്തില്‍തന്നെ വിവാദത്തിലായി. മൃതദേഹത്തോടുള്ള അനാദരവിന് പുറമെ വിവിധ മേഖലകളിലുള്ളവര്‍ കൈകാര്യം ചെയ്യുന്നതും വിശ്വാസത്തിന് നിരക്കുന്നതല്ലെന്നതാണ് പ്രധാന വിമര്‍ശനം.
കോവിഡ് പശ്ചാത്തലത്തില്‍ മരണപ്പെട്ടവര്‍ക്ക് സുരക്ഷിതമായും അന്തസ്സോടെയും മരണാനന്തര ചടങ്ങ് നടത്താനാണ് ഒ.ഡി.ഡി സഹായം തേടിയത്. മരണാനന്തര ചടങ്ങുകള്‍ നടത്തുന്നതിന് ഒ.ഡി.ഡി പോര്‍ട്ടലിലൂടെ ബുക്ക് ചെയ്യണം. മരിച്ചയാളുടെ ബന്ധുക്കളാണ് ബുക്ക് ചെയ്യേണ്ടത്. രാജ്യത്ത് എവിടെയും 50 ഗ്രാം തൂക്കം വരെ 41 രൂപയും ദൂരവും തൂക്കവും അനുസരിച്ച് തുടര്‍ന്നുള്ള തുകയുമാണ് ഈടാക്കുക. ഇങ്ങനെ ബുക്ക് ചെയ്യുന്ന ബന്ധുക്കള്‍ക്ക് ഒരു കുപ്പി ഗംഗാ ജലം സ്പീഡ് പോസ്റ്റിലൂടെ ലഭിക്കും. ഇതിന്റെ ചെലവ് ഒ.ഡി.ഡി വഹിക്കും.
എന്നാൽ മരണാനന്തര ചടങ്ങുകള്‍ വ്യാപാരവത്കരിക്കുന്നതില് ഹൈന്ദവ സമുദായത്തില്‍തന്നെ എതിര്‍പ്പ് ശക്തമാണ്. തപാല്‍ ജീവനക്കാരും ഇതിനെതിരെ രംഗത്തുവന്നു. ഇതര മതസ്ഥരായ ജീവനക്കാര്‍ക്ക് ഇക്കാര്യത്തില്‍ മതപരമായ ചില പരിമിതിയുമുണ്ട്. ഇക്കാരണങ്ങളാല്‍ സംവിധാത്തിനെതിരെ വ്യാപക എതിര്‍പ്പാണ് ഉയരുന്നത്. മുംബൈ ആസ്ഥാനമായ സാമൂഹിക മതവേദിയായ ഓം ദിവ്യദര്ശനാണ് (ഒ.ഡി.ഡി) ആവശ്യവുമായി വകുപ്പിനെ സമീപിച്ചത്.
Read Also: സാധാരണക്കാര്‍ക്ക് ആശ്വാസമായി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം, സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബര്‍ വരെ
ഇത്തരമൊരു സംവിധാനത്തിനു കേരളത്തില്‍ കാര്യമായ സ്വീകാര്യതയില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് സംവിധാനം ഉപയോഗപ്പെടുത്താന്‍ ആളുകള്‍ മുന്നോട്ടുവന്നത്. വിവിധ മതവിഭാഗങ്ങളുടെ ആചാരസംബന്ധമായ പുണ്യവസ്തുക്കളടക്കം നിലവില്‍ സ്പീഡ് പോസ്റ്റ് ചെയ്യാന്‍ സൗകര്യമുണ്ട്. എന്നാല്‍, കോവിഡ് പശ്ചാത്തലത്തില്‍ മരണാനന്തര ചടങ്ങുകള്‍ക്ക് കൂടി അവസരം ഒരുക്കുന്നതില്‍ വലിയ വിഭാഗം ജീവനക്കാര്‍ക്ക് വിയോജിപ്പുണ്ട്.
Post Your Comments