കണ്ണൂർ: ഗാന്ധിവധം ആർഎസ്എസ് ആണ് ചെയ്തതെന്ന രീതിയിലുള്ള ലക്ഷദ്വീപിലെ സംവിധായിക ഐഷ സുൽത്താനയുടെ പരാമർശം ശരിവെച്ച നികേഷ് കുമാറിനെതിരെ ബിജെപി സംസ്ഥാന നേതാവ് സദാനന്ദൻ മാസ്റ്റർ. നിയമ നടപടികളിലേക്ക് നീങ്ങുമെന്നായതോടെ പോസ്റ്റ് എഡിറ്റ് ചെയ്യുകയും ചെയ്തതായി സദാനന്ദൻ മാസ്റ്റർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഗാന്ധി വധവും നികേഷും പിന്നെ ഞാനും….
ഇന്നലെ റിപ്പോർട്ടർ ചാനലിൽ ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട ചർച്ചയിൽ പാർട്ടി നിയോഗമനുസരിച്ച് ഞാൻ പങ്കെടുത്തിരുന്നു. പൊതുവെ ചാനൽ ചർച്ചകളിൽ പങ്കെടുക്കാൻ നിർദ്ദേശം വരുമ്പോൾ പരമാവധി ഒഴിഞ്ഞു മാറുകയാണ് പതിവ്. പലതുകൊണ്ടുമുള്ള താല്പര്യക്കുറവു തന്നെ കാരണം. എന്നാൽ അനിവാര്യമായ ഘട്ടങ്ങളിൽ ദൗത്യം ഏറ്റെടുക്കാറുണ്ട്.
ഇന്നലത്തെ ചർച്ചയിലെ ഒരു പ്രത്യേക സന്ദർഭം പിന്നീട് പൊതുവിൽ ചർച്ച ചെയ്യപ്പെട്ടു. ‘ഗാന്ധിവധ’മായിരുന്നു പരാമർശ വിഷയം. സാമൂഹ്യ മാധ്യമങ്ങളിൽ അത് സ്ഥാനം പിടിച്ചു.
ഒരുപാട് സഹോദരങ്ങൾ നേരിട്ടും സന്ദേശം വഴിയും ബന്ധപ്പെട്ടു. സമ്മിശ്രമായിരുന്നു അവരുടെ പ്രതികരണം. ഇക്കാര്യത്തിൽ പൊതുവിൽ പങ്കു വെക്കേണ്ടതും അറിയേണ്ടതുമായ ചില കാര്യങ്ങളുണ്ടെന്നു തോന്നി. അതാണ് ഈ കുറിപ്പിന് കാരണം. ചർച്ചയ്ക്കിടയിൽ ലക്ഷദ്വീപിൽ ഗാന്ധി പ്രതിമയ്ക്ക് വിലക്കേർപ്പെടുത്തിയ കാര്യം ഞാൻ സൂചിപ്പിച്ചു. ‘ഗാന്ധി വധം നടത്തിയ നിങ്ങൾക്ക് അത് പറയാൻ എന്തവകാശം’ എന്നായി പാനലിലുണ്ടായിരുന്ന സിനിമാക്കാരി ഐഷയുടെ ചോദ്യം. ചർച്ചയിൽ പങ്കെടുക്കാറുള്ള BJP പ്രതിനിധികളോട് ധാർഷ്ട്യത്തോടെയും പരമപുച്ഛത്തോടെയും പെരുമാറി സ്വയം സായൂജ്യമടയുന്ന അശ്ലീലം അവരുടെ മുഖമുദ്രയാണ്. ആങ്കർ നികേഷ് അതേറ്റു പിടിച്ചു.
എങ്ങോട്ടാണ് ചർച്ച കൊണ്ടു പോകുന്നതെന്ന് മനസ്സിലായി. അതു കൊണ്ടു തന്നെ, ഈ ‘നിങ്ങൾ’ ആരാണെന്ന് പറയാൻ നികേഷിനെ ഞാൻ വെല്ലുവിളിച്ചു. ഇതിനിടയിൽ രൂക്ഷമായ തർക്കങ്ങളുണ്ടായി. ഗാന്ധി വധം RSS നു മേൽ ചാരിയാൽ ഉണ്ടാകാനിടയുള്ള കുരുക്ക് അറിയാവുന്ന നികേഷ് ഹിന്ദു തീവ്രവാദമെന്ന പതിവ് പല്ലവിയിൽ ഉരുണ്ട്പിരണ്ട് വാദം പൂർത്തിയാക്കി….
ഇന്നു കാലത്ത് ആദരണീയനായ ഒരു കാര്യകർത്താവ് വിളിച്ചു പറഞ്ഞപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധയിൽ പെട്ടത്.
Reporter ൻ്റെ FB പേജിൽ ആ സന്ദർഭം വിഡിയോ ക്ലിപ്പായി ഇട്ടിരിക്കുന്നു. ഗാന്ധി വധം നടത്തിയത് RSS തന്നെയെന്ന് നികേഷ് സ്ഥാപിക്കുന്ന രീതിയിലായിരുന്നു അതിൻ്റെ ആമുഖം. ഞാൻ നികേഷിനെ വിളിച്ചു. നിലപാട് അതു തന്നെയാണോ എന്നന്വേഷിച്ചു. എന്നാൽ അങ്ങനെയൊരു നിലപാടില്ലെന്നും താനറിയാതെയാണ് ആ കുറിപ്പ് വന്നതെന്നുമായിരുന്നു മറുപടി. പരിശോധിച്ച് ഉടനെ തിരുത്താമെന്ന് വാക്കും തന്നു. 10 മിനിറ്റിനകം മാറ്റുകയും ചെയ്തു.
(രണ്ടും, എഡിറ്റ് ഹിസ്റ്ററിയും ഇതോടൊപ്പം)
പ്രിയ ബന്ധുക്കളെ ഓർമ്മിപ്പിക്കാനുള്ളത്:
1. തരം കിട്ടുമ്പോഴൊക്കെ ഗാന്ധി വധം സംഘത്തിനു മേൽ ചാരി തൃപ്തിയടയുന്ന മാർക്സിയൻ, നെഹ്റൂവിയൻ, ജിഹാദി പ്രേതങ്ങളുടെ ജല്പനങ്ങൾ ഇനിയുമുണ്ടാകും. ഇതിനെതിരെ നിയമപരമായി സ്വീകരിക്കാവുന്ന എല്ലാ മാർഗവും തേടുന്നതാണ്.
2. ചർച്ചകളും സംവാദങ്ങളും രാഷ്ട്രീയ പ്രക്രിയയുടെ ഭാഗം തന്നെയാണ്. അതിൽ എതിരാളികൾ ഉന്നയിക്കുന്ന വിതണ്ഡവാദങ്ങൾ നമ്മിൽ അപകർഷതാബോധമുണ്ടാക്കേണ്ടതില്ല.
3. ആരെങ്കിലും ഇതിൻ്റെ പേരിൽ നമ്മെ അവഹേളിക്കുന്നുണ്ടെങ്കിൽ അതവരുടെ സ്വഭാവ വൈകൃതമാണ്, സംസ്ക്കാര ശൂന്യതയാണ്. അത് കാലം തിരുത്തട്ടെ.
4. ഈ വിഷയത്തിൽ എഴുത്തുകാരനായ പ്രിയ സുഹൃത്ത് ശ്രീ ഷാബു പ്രസാദിൻ്റെ FB പ്രതികരണം ഇതോടൊപ്പം ചേർക്കുന്നു.
ഷാബു പ്രസാദ്??
തെറ്റിദ്ധാരണകളെ വസ്തുതകൾ നിരത്തി കൊണ്ട് തിരുത്താം. എന്നാൽ കൃത്യമായ അജണ്ടകളോടെയുള്ള
പ്രൊപ്പഗാണ്ടയെ വസ്തുതകൾ കൊണ്ട് പ്രതിരോധിക്കാനാവില്ല. അതിലൊന്നാണ് മഹാത്മാഗാന്ധി വധത്തേ ആർഎസ്എസ്സുമായി കൂട്ടിക്കെട്ടിയുള്ള വാദം…
ഇനി നാളെ നാതുറാം ഗോഡ്‌സെ നേരിട്ടിറങ്ങിവന്ന് ഞാൻ ആർഎസ്എസ് അല്ല എന്ന് പറഞ്ഞാൽ പോലും ഇവർ സമ്മതിക്കില്ല… കാരണം ഇവരുടെ അജണ്ട അവസാനിച്ചിട്ടില്ല…
ചിലപ്പോൾ ഒരു കേസ് വന്നേക്കാം… വര്ഷങ്ങളോളം അത് നീളും… അവസാനം ആരുമറിയാത്ത ഒരു ദിവസം ഒരു മാപ്പു പറഞ്ഞു തടി തപ്പും.. ഇവിടുത്തെ കൂട്ടിക്കൊടുപ്പ് മാധ്യമങ്ങൾ അത് മുക്കും… വീണ്ടും ഇവർ പറയും… ഇങ്ങനെയാണ് ഈ പ്രൊപ്പഗണ്ട പോകുന്നത്…
ഞാൻ പറയുന്നത് പച്ചക്കള്ളമാണ് എന്ന പൂർണ്ണ ബോധ്യത്തോടെ നുണ പറയുന്നവരെ പ്രതിരോധിക്കാൻ പ്രയാസമാണ്… ധർമ്മയുദ്ധത്തിന്റെ ഒരു നീതിയും അവിടെ നിലനിൽക്കില്ല…
സ്വന്തം ചാനലിന്റെ പ്ലാറ്റ്ഫോമിൽ, സദാനന്ദൻ മാഷിനെപ്പോലുള്ള ഒരു സാത്വികനോട് തിണ്ണമിടുക്ക് കാണിക്കാൻ ഏത് നികേഷിനും പറ്റും…
സ്വന്തം ചാനൽമുറിയുടെ സുരക്ഷിതത്വത്തിൽ നിന്ന് പുറത്തേക്ക് വരൂ നികേഷ്… ഈ വിഷയത്തിൽ കുറച്ച് പഠിക്കാൻ ശ്രമിച്ച വ്യക്തിയെന്ന നിലയിൽ, ഗാന്ധിവധം എന്ന വിഷയത്തിൽ,ഒരു പൊതുസംവാദവേദിയിൽ നമുക്ക് നേരിട്ടൊന്നു ഏറ്റുമുട്ടാൻ അങ്ങയെ ക്ഷണിക്കുകയാണ്.
ഇയ്യാളാരാ എന്നെ വെല്ലുവിളിക്കാൻ, എന്നോട് സംസാരിക്കാൻ വേണമെങ്കിൽ നരേന്ദ്രമോദി വരട്ടെ എന്ന് പറഞ്ഞു താങ്കൾക്ക് ഈ ക്ഷണത്തെ അവഗണിക്കാം… അതിനാണ് സാധ്യതയും… എങ്കിലും കാത്തിരിക്കുന്നു…
Post Your Comments