ന്യൂഡല്‍ഹി : കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കെത്താന്‍ കെ സുധാകരന് സഹായകമായത് രാഹുല്‍ ഗാന്ധിയുടെ നിലപാടെന്ന് സൂചന. കെപിസിസി പ്രസിഡന്റിനെ തിരെഞ്ഞെടുക്കാനുള്ള തീരുമാനത്തില്‍ ഗ്രൂപ്പുകളുടെ അമര്‍ഷം കണക്കിലെടുക്കേണ്ടെന്നായിരുന്നു രാഹുലിന്റെ നിലപാട്.
പ്രവര്‍ത്തകരുടെ പൊതുവികാരം കണക്കിലെടുത്തായിരിക്കണം തീരുമാനമെന്ന് പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി നിര്‍ദ്ദേശിച്ചിരുന്നു. രാഹുലും സമാനമായ നിലപാടാണ് സ്വീകരിച്ചത്. അതേസമയം തീരുമാനമെടുക്കുന്നതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന
നേതാക്കള്‍ നിസ്സഹകരിച്ചതില്‍ എഐസിസിക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം.
കെപിസിസി പ്രസിഡന്റിനെ തിരെഞ്ഞെടുത്ത തീരുമാനത്തില്‍ കോണ്‍ഗ്രസിന് മാറ്റത്തിന്റെ സമയമാണ് ഇതെന്നാണ് എന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രതികരണം.
Post Your Comments