COVID 19KeralaLatest NewsNews

സുരക്ഷയിൽ വേണ്ട വിട്ടുവീഴ്ച: ജില്ലാ മെഡിക്കൽ ഓഫീസിന്റെ പുതിയ കോവിഡ് സുരക്ഷാ മാർഗ്ഗങ്ങൾ അറിയാം

സൂക്ഷിക്കുക: പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പാലിക്കുമ്പോഴും അറിയാതെ പറ്റുന്ന വീഴ്ചകള്‍ രോഗം ക്ഷണിച്ചു വരുത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ ജില്ല മെഡിക്കല്‍ ഓഫീസറുടെ പ്രത്യേക അറിയിപ്പ്. പ്രതിരോധത്തില്‍ ‘മാസ്ക് ധരിക്കുന്നതും കൈകള്‍ അണുവിമുക്തമാക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഏറ്റവും ശക്തമായിട്ടുള്ള പ്രതിരോധമാര്‍ഗങ്ങളാണെന്ന് അദ്ദേഹം അറിയിച്ചു.

Also Read:ഗാന്ധി വധവും നികേഷും പിന്നെ ഞാനും…. പോസ്റ്റ് തിരുത്തിയ നികേഷിനെ തുറന്നു കാട്ടി സദാനന്ദൻ മാസ്റ്റർ

‘രോഗികളുടെ എണ്ണം കൂടുന്നതും, സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങൾ ശക്തിപ്രാപിച്ചതും, അടച്ചിടലുമൊക്കെ വലിയതോതില്‍ പൊതുജനങ്ങള്‍ക്കിടയിലെ ജാഗ്രത വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്. പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പാലിക്കുമ്പോഴും അറിയാതെ പറ്റുന്ന വീഴ്ചകള്‍ രോഗം ക്ഷണിച്ചു വരുത്തും’, ആലപ്പുഴ ജില്ല മെഡിക്കല്‍ ഓഫീസർ മുന്നറിയിപ്പു നല്‍കി.

‘മീന്‍, പച്ചക്കറി തുടങ്ങിയ മുതലായ ആവശ്യസാധനങ്ങള്‍ വീടിന് മുന്നില്‍ വില്‍ക്കാനെത്തുന്നവരുടെ അടുത്ത് മാസ്ക് ധരിക്കാതെ പോകരുതെന്ന് പ്രത്യേക നിർദ്ദേശം പുറപ്പെടുവിച്ചു.
സാധനങ്ങൾ വാങ്ങിയ ശേഷം കൈകള്‍ സോപ്പുപയോഗിച്ച്‌ കഴുകുക. ചെറിയ ആള്‍ കൂട്ടമുണ്ടാക്കി സംസാരിച്ചു നില്‍ക്കരുത്. ഓഫീസ് മുറി/ തൊഴിലിടം എന്നിവിടങ്ങളില്‍ ജനാലകള്‍ തുറന്നിടാന്‍ പ്രത്യേകം’, നിർദ്ദേശത്തിൽ പറയുന്നു.

‘വീട്ടില്‍ കൊണ്ടുവരുന്ന പാഴ്സല്‍/ കൊറിയര്‍ എന്നിവ സാനിറ്റെെസര്‍ തളിച്ച്‌ നന്നായി തുടച്ച്‌ അണുവിമുക്തമാക്കുക. അവശ്യ സാധനമല്ലെങ്കില്‍ പാഴ്സല്‍ രണ്ടു ദിവസം കഴിഞ്ഞ് തുറക്കുക. ജോലി സ്ഥലത്ത് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കരുത്. മുഖാമുഖം ഇരുന്ന് സംസാരിക്കരുത്. ഫോണ്‍, പേന എന്നിവ കൈമാറരുത്. കടകളില്‍ തിരക്കുണ്ടെങ്കില്‍ പുറത്തു കാത്തു നില്‍ക്കുക’, അദ്ദേഹം ഓർമ്മിപ്പിച്ചു .

‘സഞ്ചരിക്കുന്ന വാഹനങ്ങളുടെ ഗ്ലാസ്സ്/ഷട്ടര്‍ എന്നിവ താഴ്ത്തിയിടുക. മുറികളിലും, വാഹനങ്ങളിലും എ,സി ഒഴിവാക്കുക. സംസാരിക്കുമ്പോഴോ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ മാസ്ക് താഴ്ത്തരുത്. ദേഹത്തു പിടിച്ചു സംസാരിക്കുക, ഹസ്തദാനം എന്നിവ പാടില്ല. അയല്‍പക്ക സന്ദര്‍ശനം പാടില്ല.

കുട്ടികളെ മറ്റുവീടുകളിലെ കുട്ടികളുമായി ചേര്‍ന്ന് കളിക്കാന്‍ അനുവദിക്കരുത്. പുറത്തു പോകുമ്പോള്‍ അല്‍പസമയത്തേക്കാണ് ധരിക്കുന്നതെങ്കിലും, വസ്ത്രങ്ങള്‍ മടങ്ങിയെത്തിയാലുടന്‍ കഴുകുക. ഏത് വാഹനത്തില്‍ കയറുന്നതിനു മുൻപും ഇറങ്ങിയ ശേഷവും കൈകള്‍ അണു വിമുക്തമാക്കുക’ ഇവയെല്ലാം തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണെനും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button