ബാലരാമപുരം: കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന അമ്മയും മകളും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു. അന്തിയൂര്‍ ചെട്ടിക്കുടിവിളാകത്ത് വീട്ടില്‍ പരേതനായ അപ്പുക്കുട്ടന്‍ നായരുടെ ഭാര്യ സരസ്വതി അമ്മ(76), മകള്‍ ലതകുമാരി (53) എന്നിവരാണ് കോവിഡ് മരണത്തിന് ഇരയായത്. 7 ന് രാവിലെ 9 മണിയോടെയാണ് സരസ്വതിയമ്മയുടെ മരണം സംഭവിച്ചത്. ഉച്ചയോടെ ലതകുമാരിയും മരിച്ചു.
Read Also: സഭാ നടപടികളില്‍ പങ്കെടുത്തു: എ രാജയ്ക്ക് 2,500 രൂപ പിഴ
സരസ്വതിയമ്മയുടെ മറ്റ് മക്കള്‍: ഹരികുമാര്‍, പരേതനായ മധുസൂദനന്‍. മരുമകള്‍: ഗീതാകുമാരി. സുകുമാരന്‍ നായരാണ് (റിട്ട.ബി.എസ്.എന്‍.എല്‍) ഗീതാകുമാരിയുടെ ഭര്‍ത്താവ്. മക്കള്‍: വിഷ്ണു, വിഘ്നേഷ് (എം.എസ്.പി മലപ്പുറം). മരുമക്കള്‍: അതുല്യ, ആതിര.
Post Your Comments