COVID 19Latest NewsNewsGulfOman

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

മസ്‍കത്ത്: കൊറോണ വൈറസ് രോഗം ബാധിച്ച് ഒമാനില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. പഴഞ്ഞി കാട്ടകാമ്പാൽ ചിറയൻകാട് സ്വദേശി കുന്നത്തുവളപ്പിൽ കെ.എം കമറുദ്ദീൻ (51) ആണ് ഒമാനിലെ സോഹാറിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഒരു മാസത്തിലേറെയായി സോഹാർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം കഴിഞ്ഞിരുന്നത്.

ആറ് വർഷമായി ഒമാനിലെ റാണി ജ്യൂസ് കമ്പനി സെയിൽസ്‍മാനായിരുന്നു. നേരത്തെ യുഎഇയിലും ജോലി ചെയ്തിരുന്നു. മുഹമ്മദിന്റെയും മറിയുമ്മയുടെയും മകനാണ്. ഭാര്യ: നിഷീദ. മക്കൾ: അജ്‍മൽ, തംജിത, ഹിബ. സഹോദരങ്ങൾ: അസീസ്, അബു, ഹുസൈൻ, സിദ്ദിഖ്, റഫീഖ്, ഉമ്മുഐഷ, അലീമ. ഖബറടക്കം സോഹാറിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button