Latest NewsKeralaNews

ഹെലികോപ്ടർ അപകടത്തിൽ നിന്ന് രക്ഷിച്ചവരെ നേരില്‍ കണ്ട് നന്ദി അറിയിക്കും: എം.എ യൂസഫലി

അന്ന് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നു

കൊച്ചി : ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് തന്നെ രക്ഷിച്ചവരെ നേരില്‍ കണ്ട് നന്ദി അറിയിക്കുമെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി. ഒരു മാസം കൂടി കഴിഞ്ഞാലെ നാട്ടിലേക്ക് പോകാനാകൂ, നാട്ടിലെത്തിയാൽ രക്ഷിച്ചവരെ നേരിൽ കാണാൻ അവരുടെ വീട്ടിൽ പോകുമെന്നും അവരോടുള്ള നന്ദി പ്രകടിപ്പിക്കുമെന്നും യൂസഫലി പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നൽകിയഅഭിമുഖത്തിലാണ് യൂസഫലി ഇക്കാര്യം പറഞ്ഞത്.

‘അന്ന് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നു. വന്ന് ഒരൊറ്റ ഇടി, അത് മാത്രമേ ഓർമയുള്ളൂ. വീണ് കഴിഞ്ഞപ്പോഴാണ് എന്താണ് സംഭവിച്ചതെന്ന് അറിയുന്നത്. നിറയെ ചെളിയും വെള്ളവും ഉള്ള പ്രദേശമായിരുന്നു അവിടം. ഞങ്ങളെ അവിടെ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയ പൊലീസ് സ്റ്റേഷനിൽ പോകും. ആ ഇൻസ്‌പെക്ടറെ കാണും അവിടെയുണ്ടായിരുന്ന ആളുകളെ കാണും അതെല്ലാം തങ്ങളുടെ കടമയാണ്. ആ സമയത്ത് എന്നെ സഹായിച്ച എല്ലാവരുടെയും വീട്ടിൽ പോയി നന്ദി
അറിയിക്കും’- എം.എ യൂസഫലി പറഞ്ഞു.

Read Also :സൗദി അറേബ്യയുടെ തീരുമാനത്തില്‍ ആശങ്കയിലായി പാകിസ്താനും ചൈനയും

എല്ലാവരുടെ പ്രാർത്ഥനയും സ്‌നേഹവും എനിക്ക് ലഭിച്ചു. വിവിധ രാജ്യങ്ങളിലെ ഭരണകർത്താക്കൾ, അവരുമായി ബന്ധപ്പെട്ടവരൊക്കെ തന്റെ ആരോഗ്യവിവരം അന്വേഷിച്ചു. അതൊക്കെ വലിയ സ്‌നേഹവും സന്തോഷവുമാണെന്നും യൂസഫലി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button