KeralaLatest NewsIndiaNewsInternational

മനുഷ്യനാണ് മനുഷ്യനെ രക്ഷപ്പെടുത്തേണ്ടത്: ബെക്സ് കൃഷ്ണന് ജോലി നൽകുമെന്ന് എം എ യൂസഫ് അലി

ബെക്സ് കൃഷ്ണന്റെ കാര്യത്തില്‍ എംബസിയുടെ ഭാഗത്ത് നിന്ന് നല്ല സഹകരണം ഉണ്ടായി

തിരുവനന്തപുരം: നാട്ടില്‍ തിരിച്ചെത്തിയ ബെക്സ് കൃഷ്ണന് ജോലി വാഗ്ദാനം ചെയ്ത് എംഎ യൂസഫ് അലി. പ്രമുഖ മാധ്യമത്തിലൂടെയാണ് ഈ വാർത്ത അദ്ദേഹം പങ്കുവച്ചത്. വാ​ഹ​ന​മി​ടി​ച്ച്‌ സു​ഡാ​ന്‍ ബാ​ല​ന്‍ മ​രി​ച്ച സംഭവത്തിൽ 2012 ലാണ് ബെക്സ് കൃഷ്ണനെ വധശിക്ഷയ്ക്ക് വിധിയ്ക്കുന്നത്. തുടർന്ന് വർഷങ്ങൾ നീണ്ട സന്ധി സംഭാഷണങ്ങൾക്കും വലിയൊരു തുക പാരിതോഷികം നൽകാനുള്ള തീരുമാനത്തിനുമൊടുവിലാണ് ജീവിതത്തിലേക്കുള്ള ബെക്സ് കൃഷ്ണന്റെ തിരിച്ചു വരവ്.

Also Read:അനർഹമായി മുൻഗണനാ കാർഡ് കൈവശം വച്ചിരിക്കുന്നവരെ കാത്തിരിക്കുന്നത് വൻ പിഴ: വിശദവിവരങ്ങൾ ഇങ്ങനെ

‘പലരും കരുതുന്നത് ഇത് താന്‍ ഹെലികോപ്റ്ററില്‍ നിന്ന് വീണ ശേഷം ശ്രദ്ധ കിട്ടാന്‍ ചെയ്ത കാര്യമെന്നാണ്. എന്നാല്‍ അങ്ങിനെയല്ല. ബെക്സ് കൃഷ്ണന്റെ കാര്യത്തില്‍ വര്‍ഷങ്ങളായി ഞങ്ങള്‍ പരിശ്രമിക്കുന്നുണ്ട്. നിരന്തരം ചര്‍ച്ച നടത്തി കഴിഞ്ഞ ജനുവരിയിലാണ് പണം കെട്ടിവച്ചത്. മനുഷ്യജീവന് പണമല്ല വലുത്. പണം കൊടുത്താലും രക്ഷപ്പെടാന്‍ സാധിക്കാത്ത എത്രയോ സംഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുന്നുണ്ട്.

‘മനുഷ്യനാണ് മനുഷ്യനെ രക്ഷപ്പെടുത്തേണ്ടതെന്നാണ് ഞാന്‍ കരുതുന്നത്. ബെക്സ് കൃഷ്ണന്റെ കാര്യത്തില്‍ എംബസിയുടെ ഭാഗത്ത് നിന്ന് നല്ല സഹകരണം ഉണ്ടായി,’ എന്നും അദ്ദേഹം പറഞ്ഞു.

‘മരിച്ച സുഡാനി കുട്ടിയുടെ കുടുംബം ദിയ സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. പണം വാങ്ങിയാല്‍ മകനെ തിരിച്ച്‌ കിട്ടുമോയെന്നായിരുന്നു കുട്ടിയുടെ മാതാപിതാക്കള്‍ ചോദിച്ചത്. അതുകൊണ്ട് അവരോട് ദീര്‍ഘമായി സംസാരിക്കേണ്ടി വന്നു. ബെക്സ് കൃഷ്ണന്റെ കുടുംബത്തെ കുറിച്ചൊക്കെ അവരോട് പറഞ്ഞ് സമ്മതിപ്പിക്കുകയായിരുന്നു. ദിയ അവരുടെ അവകാശമാണ്. നിരന്തരം ചര്‍ച്ച ചെയ്താണ് അവരുടെ തീരുമാനം മാറ്റിയത്,’ എന്നും യൂസഫലി അറിയിച്ചു.

‘ബെക്സ് കൃഷ്ണന് ജോലി ശരിയാക്കി കൊടുക്കും. ഇപ്പോള്‍ ജയിലില്‍ നിന്ന് വന്നതല്ലേയുള്ളൂ. ഒരു ആറ് മാസം അദ്ദേഹം കുടുംബത്തോടൊപ്പം കഴിയട്ടെ. അത് കഴിഞ്ഞ് ഗള്‍ഫ് രാജ്യങ്ങളില്‍ എവിടെയെങ്കിലും തന്നെ ബെക്സിന് ജോലി ശരിയാക്കിക്കൊടുക്കും,’ എന്നും യൂസഫ് അലി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button