KeralaLatest NewsNews

ഹോമിയോ ഡോക്ടർമാർ ആയുഷ് മന്ത്രാലയം നിർദ്ദേശിച്ച മരുന്നുകൾ നൽകുന്നത് തടസ്സപ്പെടുത്താൻ സർക്കാറിന് കഴിയില്ല: ഹൈക്കോടതി

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ മാർഗ നിർദ്ദേശങ്ങൾ നടപ്പാക്കാൻ സർക്കാറിന് ബാധ്യതയുണ്ടെന്ന് കോടതി പറഞ്ഞു

കൊച്ചി: കൊവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്നുകൾ നൽകാമെന്ന് ഹൈക്കോടതി. തിരുവനന്തപുരത്തെ ഹോമിയോ ഡോക്ടറായ ജയപ്രസാദ് നൽകിയ ഹർജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ആയുഷ് മന്ത്രാലയം നിർദ്ദേശിച്ച കൊവിഡ് പ്രതിരോധ ചികിത്സ നടത്തിയ തനിക്കെതിരെ കേസ് എടുക്കുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജയപ്രസാദ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

Read Also: അതിരുകടന്ന ജന്മദിനാഘോഷം: വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ച യുവാക്കള്‍ അറസ്റ്റില്‍

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ മാർഗ നിർദ്ദേശങ്ങൾ നടപ്പാക്കാൻ സർക്കാറിന് ബാധ്യതയുണ്ടെന്ന് കോടതി പറഞ്ഞു. അംഗീകൃത ഹോമിയോ ഡോക്ടർമാർ ആയുഷ് മന്ത്രാലയം നിർദ്ദേശിച്ച മരുന്നുകൾ നൽകുന്നത് തടസ്സപ്പെടുത്താൻ സംസ്ഥാന സർക്കാറിന് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കോവിഡ് ചികിത്സയ്ക്ക് ഹോമിയോ ഡോക്ടർമാർക്ക് മരുന്ന് നിർദ്ദേശിക്കാൻ അധികാരമുണ്ടെന്ന് കേന്ദ്ര സർക്കാർ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

Read Also: പ്രസീത സി.പി.എം നേതാവ് പി.ജയരാജനുമായി കണ്ണൂരില്‍ കൂടിക്കാഴ്ച നടത്തി: തന്റെ പക്കല്‍ തെളിവുണ്ടെന്ന് സുരേന്ദ്രന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button