Latest NewsKeralaNews

‘ക്രിസ്തീയ യുവത്വമേ ഇതിലെ വരൂ’: അന്യമതവിദ്വേഷം വളർത്തുന്ന ചർച്ച ക്ലബ്​ ഹൗസിൽ

മുസ്​ലിം വിദ്വേഷം പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളുമായി യാതൊരുബന്ധവുമില്ല

കോട്ടയം: സമൂഹമാധ്യമമായ ക്ലബ്​ ഹൗസ് ജനപ്രീതി നേടുകയാണ്. ഇപ്പോഴിതാ മുസ്​ലിം വിരുദ്ധ വര്‍ഗീയ പ്രചാരണങ്ങൾ സമൂഹമാധ്യമത്തിൽ നടക്കുന്നു. ക്രിസ്​ത്യന്‍ യുവജന സംഘടനയായ കെസിവൈഎമ്മിന്റെ പേരിലാണ് ചർച്ച. മുസ്​ലിം വിദ്വേഷം പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളുമായി യാതൊരുബന്ധവുമില്ലെന്നും​ നിശ്ചിത അജണ്ടയോടെയാണ് ഈ അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നതെന്നു കെസിവൈഎം വാര്‍ത്താക്കുറപ്പില്‍ പറഞ്ഞു.

ക്ലബ് ഹൗസില്‍ കഴിഞ്ഞ ദിവസം ‘ക്രിസ്തീയ യുവത്വമേ ഇതിലെ വരൂ’ എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നിരുന്നു. ഈ ചർച്ചയിൽ കടുത്ത അന്യമതവിദ്വേഷമാണ് നടന്നതെന്നും സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനവും ഉയരുന്നുണ്ട്. അതിനു പിന്നാലെയാണ് വിശദീകരണവുമായി കെസിവൈഎം രംഗത്തെത്തിയത്

read also: ‘വാക്സിൻ എടുത്ത പെൺകുട്ടി വാക്സിൻ സ്വീകരിച്ച യുവാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു’: വാർത്തയിലെ വാസ്…

‘ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വര്‍ഗ്ഗീയ അജണ്ടകള്‍ പ്രാവര്‍ത്തികമാക്കുവാന്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങള്‍, കെസിവൈഎം പ്രസ്ഥാനത്തിനെതിരെ അടിസ്ഥാന രഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ഒരു മതവിഭാഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാത്രം പ്രതികരിക്കണമെന്ന ആവശ്യവുമായി മുന്നോട്ടു വരുന്നവരുടെ ലക്ഷ്യങ്ങള്‍ സംശയദൃഷ്ടിയോടെ മാത്രമേ നോക്കി കാണാന്‍ സാധിക്കുകയുള്ളൂ. ക്രൈസ്തവ യുവജനങ്ങള്‍ക്ക് തെറ്റായ ചിന്തകളും ആഹ്വാനങ്ങളും നല്‍കുന്ന ഇത്തരം പ്രവണതകള്‍ ഇനിയും ആവര്‍ത്തിക്കപ്പെട്ടാല്‍ ശക്തമായ നടപടികളുമായി കെസിവൈഎം മുന്നോട്ടുപോകുമെന്നും’ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button