ബ്രസീലിയ: ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരെ തീരുമാനിക്കുന്ന കോപ അമേരിക്ക ഫുട്ബോൾ ടൂർണമെന്റ് ബ്രസീലിൽ നടത്താൻ തെക്കേ അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ തീരുമാനിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്ത് ടൂർണമെന്റ് അർജന്റീനയിൽ നിന്നും മാറ്റുകയായിരുന്നു. ബ്രസീലിനെ തീരുമാനിക്കുന്നതിൽ അർജന്റീന പിന്തുണ നൽകി.
കോപ അമേരിക്ക എവിടെ നടത്തുമെന്ന് ലാറ്റിനമേരിക്കൻ ഫുട്ബോൾ അസോസിയേഷൻ ആശങ്കപ്പെടുമ്പോഴാണ് ടൂർണമെന്റ് ഒറ്റയ്ക്ക് നടത്താമെന്ന് നേരത്തെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചത്. അർജന്റീനയിൽ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ മുഴുവൻ ഫുട്ബോൾ ടൂർണമെന്റുകളും നിർത്തിവെച്ചിരിക്കുകയാണ്.
Also Read:- യൂണികോണിന് ക്യാഷ് ബാക്ക് ഓഫറുമായി ഹോണ്ട
അതേസമയം, അർജന്റീനിയൻ ടീമിന്റെ പരിശീലനം നാട്ടിൽ തുടരുമെന്ന അർജന്റീനയുടെ ആവശ്യം തെക്കേ അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ അംഗീകരിച്ചു. മത്സരങ്ങൾ ജൂൺ 14-ാം തീയതിയാണ് ആരംഭിക്കുന്നത്. രണ്ടു ഗ്രൂപ്പുകളിലായി പത്തു രാജ്യങ്ങളാണ് കോപയിൽ മത്സരിക്കുന്നത്. ഗ്രൂപ്പ് എയിൽ ബ്രസീൽ, കൊളംബിയ, ഇക്വാഡോർ, പെറു, വെനെസ്വേല എന്നീ ടീമുകളും ഗ്രൂപ്പ് ബിയിൽ അർജന്റീന, ബൊളീവിയ, ചിലി, ഉറുഗ്വേ, പരാഗ്വേ എന്നീ ടീമുകളാണുള്ളത്.
Post Your Comments