ബെംഗളൂരു: കള്ളപ്പണക്കേസിൽ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്നും പരിഗണിക്കില്ല. പ്രോസിക്യുട്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് കേസ് മാറ്റിവെച്ചതെന്നാണ് സൂചന. ബിനീഷ് അറസ്റ്റിലായിട്ട് 231 ദിവസം പൂര്‍ത്തിയായിട്ടും ജാമ്യം ലഭിക്കാത്തത് വലിയ തിരിച്ചടിയാണ്.
ബിനീഷിന്റെ അക്കൗണ്ടിലെത്തിയ അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം ഏതെന്ന് വ്യക്തമാക്കാൻ കഴിഞ്ഞ തവണ കോടതി ആവശ്യപ്പെട്ടിരുന്നു. ബിനീഷിന്‍റെ അഭിഭാഷകന്‍ ഇതു സംബന്ധിച്ച വിശദീകരണം സമർപ്പിച്ചതിൽ ഇഡിയുടെ മറുപടി വാദം ഇന്ന് നടക്കാനിരിക്കെയാണ് ബിനീഷിനു തിരിച്ചടിയായി കേസ് മാറ്റിവെച്ചത്.
കേസിൽ ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം കഴിഞ്ഞ ജൂൺ രണ്ടിന് കേസ് പരിഗണിച്ചപ്പോഴും കോടതി അംഗീകരിച്ചിരുന്നില്ല. പതിവായി ഇഡിക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജുവിന് കോവിഡ് ബാധിച്ചതിനാൽ അദ്ദേഹം ഹാജരായിരുന്നില്ല.
Post Your Comments