റോം: യൂറോ കപ്പിന് പന്തുരുളാൻ ഇനി 2 ദിവസങ്ങൾ കൂടി മാത്രം. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം മാറ്റിവെച്ച യൂറോ കപ്പ് 2021ന് ജൂൺ 11ന് റോമിൽ തുടക്കമാവും. ജൂലായ് 11ന് വെംബ്ലിയിലാണ് ഫൈനൽ മത്സരത്തിന് വേദിയാകുന്നത്. ഉദ്ഘാടന മത്സരത്തിൽ തുർക്കി ഇറ്റലിയെ നേരിടും. നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗലിന്റെ ആദ്യ മത്സരം ജൂൺ 15ന് ഹംഗറിക്കെതിരേയാണ്.
ഇംഗ്ലണ്ട്, പോർച്ചുഗൽ, ഫ്രാൻസ്, സ്പെയിൻ, ഹോളണ്ട് തുടങ്ങിയ വമ്പൻ ടീമുകളുടെ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസങ്ങളിലായി പ്രഖ്യാപിച്ചിരുന്നു. സൂപ്പർ താരം സെർജിയോ റാമോസിനെ ടീമിൽ പരിഗണിക്കാതെയാണ് ഇത്തവണ സ്പെയിൻ യൂറോ കപ്പിനെത്തുന്നത്. ലോക ഒന്നാം നമ്പർ ടീം ബെൽജിയത്തിന്റെ ആദ്യ മത്സരം ജൂൺ 12ന് റഷ്യക്കെതിരെയാണ്.
അതേസമയം, ലോക ഫുട്ബോളിലെ വമ്പന്മാരായ ഹോളണ്ട് ഉക്രൈനിനെതിരെയും ഇംഗ്ലണ്ട് ശക്തരായ ക്രൊയേഷ്യനെയും നേരിടും. സൂപ്പർതാരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ തിരിച്ചുവരവിലെ ആദ്യ യൂറോ കപ്പിലെ എതിരാളികൾ ശക്തരായ സ്പെയിനാണ്. പൂളിലെ മരണ ഗ്രൂപ്പായ എഫിൽ ഫ്രാൻസ് ജർമനിയെ നേരിടും. കൂടാതെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും മരണ ഗ്രൂപ്പായ എഫിലാണ്.
യൂറോ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ ജയവുമായി ഇംഗ്ലണ്ടും ബെൽജിയവും നെതർലാൻഡ്സും. ഇംഗ്ലണ്ട് റൊമാനിയേയും (1-0), ബെൽജിയം കരുത്തരായ ക്രൊയേഷ്യയെയും (1-0) പരാജയപ്പെടുത്തിയപ്പോൾ നെതർലാൻഡ്സ് 3-0 എന്ന സ്കോറിന് ജോർജിയയെ തകർത്തു. ഡെന്മാർക്ക്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ മത്സരത്തിൽ ജയം സ്വന്തമാക്കി.
Post Your Comments