Latest NewsKeralaNewsCrime

ഖുര്‍ആന്‍ പഠിക്കാനെത്തിയ 11-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി: ബന്ധുവിനെതിരെ കേസ്

ഇക്കഴിഞ്ഞ നാലിനാണ് സംഭവം നടന്നത്

വളപട്ടണം : ഖുര്‍ആന്‍ പഠിക്കാനെത്തിയ കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 22 കാരനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഇരയായ 11-കാരൻ നേരിട്ടെത്തിയാണ് തളിപ്പറമ്പ്
പൊലീസിന് പരാതി നൽകിയത്.

ഇക്കഴിഞ്ഞ നാലിനാണ് സംഭവം നടന്നത്. ഖുര്‍ആന്‍ പഠിക്കാനായി ബന്ധുവീട്ടില്‍ താമസിച്ചിരുന്ന കുട്ടിയെ ഇയാൾ രാത്രി പത്ത് മണിയോടെ കിടപ്പുമുറിയില്‍ വെച്ച്‌ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഖുര്‍ആന്‍ പഠിച്ചില്ലെന്ന് പറഞ്ഞ് മുഖത്തും കാലിനും മര്‍ദ്ദിച്ചതായും പരാതിയുണ്ട്. ബന്ധുവീട്ടില്‍ നിന്നും തിരിച്ചെത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ രക്ഷിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് ലൈംഗിക ചൂഷണത്തിന് ഇരയായെന്ന വിവരം അറിഞ്ഞത്.

Read Also  : ‘മാനസികരോഗം, അപസ്മാരം തുടങ്ങിയവ ഭേദമാക്കാൻ കേരള സർക്കാരിന്റെ ചാണകവും ഗോമൂത്രവും ചേർത്ത പഞ്ചഗവ്യഘൃതം’

അതേസമയം ,പീഡനം വിവാദമായതിനെ തുടര്‍ന്ന് യുവാവ് ഒളിവില്‍ പോയിരിക്കുകയാണ്. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button