കൊച്ചി: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും. കോവിഡ് പ്രതിസന്ധിക്കിടെയുള്ള ട്രോളിംഗ് നിരോധനം ഏറെ ആശങ്കയിലാക്കിയിരിക്കുകയാണ് തൊഴിലാളികളെ. പ്രതിസന്ധി കാലത്ത് സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.
കോവിഡ് പ്രതിസന്ധി, ഇന്ധന വിലക്കയറ്റം എന്നിവയിൽ മത്സ്യത്തൊഴിലാളികൾ കഷ്ട്ടപ്പെടുപ്പോഴാണ് ട്രോളിംഗ് നിരോധനം. ഇവർക്ക് ഇളവുകൾ നേരത്തെ ലഭിച്ചെങ്കിലും ഇതര സംസ്ഥാനത്തൊഴിലാളികൾ നാട്ടിൽ പോയി മടങ്ങിയെത്താത്തതിൽ പല ബോട്ടുകളും കരയ്ക്ക് തന്നെയാണ്. ഓരോ സീസണിലും നാല് ലക്ഷത്തോളം രൂപ മുടക്കിയാണ് ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നത്. ഇത്തവണ പണമില്ലാത്തതിനാൽ പണികൾ ചെയ്യാൻ സാധിക്കില്ലെന്നാണ് ഉടമകൾ പറയുന്നത്. നിരോധന ശേഷമെങ്കിലും സര്‍ക്കാർ ഇന്ധന സബ്സിഡി നൽകിയില്ലെങ്കിൽ പിടിച്ചു നിൽക്കാനാവില്ലെന്ന് ബോട്ടുടമകൾ അറിയിച്ചു. അതേസമയം പരമ്പരാഗത വള്ളങ്ങളിൽ പോയി മീൻ പിടിക്കുന്നവർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.
Post Your Comments