എല്ലു മുറിയെ പണിതാൽ പല്ലു മുറിയെ തിന്നാമെന്നൊരു പഴഞ്ചൊല്ലുണ്ട്. എന്നാൽ, തിന്നാൻ നേരത്ത് ആരോഗ്യമുള്ള പല്ല് ഇല്ലെങ്കിൽ എന്തു ചെയ്യും. പല്ലിന് വൃത്തിയില്ലാത്ത കാരണത്താൽ കൂട്ടത്തിൽ കൂടാതെ ഏകാന്തമായി ഇരിക്കുന്നവർ നിരവധിയാണ്. ഈ ടൂത്ത്പേസ്റ്റിൽ ഉപ്പുണ്ടോ? മുളകുണ്ടോ എന്നതരത്തിലുള്ള പരസ്യങ്ങൾ കാരണം ഇതിൽ ഏതാണ് വിശ്വസിക്കേണ്ടതെന്ന് എന്ന കൺഫ്യൂഷനിലാണ് ഓരോരുത്തരും. തിളക്കമാർന്ന പല്ലുകൾ ലഭിക്കുന്നതിന് ചില മാർഗങ്ങൾ ഉണ്ട്. പല്ലുകൾക്ക് ഏറ്റവും ഗുണം ചെയ്യുന്നത് ഉമിക്കരിയാണ്. പല്ല് തേയ്ക്കുമ്പോൾ രക്തം വരാറുണ്ടോ? പല്ലിൽ പുളിപ്പ് അനുഭവപ്പെടാറുണ്ടോ? എന്താണ് കാരണമെന്ന് ആലോചിച്ച് നോക്കിയിട്ടുണ്ടോ? ആരോഗ്യമായ പല്ലുകൾക്ക് എങ്ങനെയാണ് ബ്രഷ് ചെയ്യേണ്ടതെന്ന് നോക്കാം.
Also Read:ഉത്തേജന മരുന്ന് കുത്തിവെച്ച് വർഷങ്ങളോളം പീഡിപ്പിച്ചു; പതിനാറുകാരിയുടെ പരാതിയിൽ ദമ്പതികൾ അറസ്റ്റിൽ
1. പല്ലു തേക്കുമ്പോൾ ആദ്യം തണുത്ത വെള്ളത്തിൽ മുഖവും വായയും കഴുകുക. ബ്രഷ് ഉപയോഗിക്കുമ്പോൾ മോണയിൽ നിന്നും രക്തം വരാൻ സാധ്യതയുണ്ട്. പല്ലിന്റെ മോണയ്ക്ക് ബലം കുറയുമ്പോഴാണിത്.
2. ബാക്ടീരിയ കയറാത്ത സ്ഥലത്ത് വേണം ബ്രഷ് വെക്കാൻ. വൃത്തിയുണ്ടായിരിക്കണം. ഓരോ തവണ ഭക്ഷണത്തിന് ശേഷവും പല്ലുകൾ തേക്കുന്നത് നല്ലതാണ്. ദിവസത്തിൽ രണ്ടുനേരം നിർബന്ധമായും പല്ലു തേച്ചിരിക്കണമെന്നാണ് പഠനങ്ങൾ വരെ തെളിയിക്കുന്നത്.
3. രണ്ട് മാസം കഴിയുമ്പോള്‍ പുതിയ ബ്രഷ്
മികച്ച ഫലം ലഭിക്കണമെങ്കില്‍ രണ്ട് മാസത്തിലൊരിക്കല്‍ ബ്രഷ് മാറ്റിയിരിക്കണം. അല്ലാത്ത പക്ഷം ബ്രഷിലെ നാരുകള്‍ കഠിനമാവുകയും ഇത് ഇനാമലിന് കേടുപാട് ഉണ്ടാക്കുകയും അതുവഴി പല്ലില്‍ കറ വീഴുകയും ചെയ്യും.
5. സോണിക്ക് ബ്രഷുകള്‍ ഉപയോഗിക്കുക
ദന്ത ശുചീകരണത്തിന് അള്‍ട്രാസോണിക്ക് തരംഗങ്ങള്‍ ഉപയോഗിക്കുന്ന ബ്രഷുകളാണ് സോണിക്ക് ബ്രഷുകള്‍. സാധാരണ ബ്രഷുകള്‍ ഉപയോഗിച്ച് കഠിനമായി ബ്രഷ് ചെയ്യുമ്പോള്‍ പല്ലുകള്‍ക്കും മോണക്കും ഉണ്ടാകുന്ന കേടുപാടുകള്‍ ഉണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കും. സോഫ്റ്റ് ബ്രഷ് ഉപയോഗിക്കുന്നതായിരിക്കും എന്തുകൊണ്ടും നല്ലത്.
6. മോണകളിലേക്ക് അമർത്തി തേക്കാതിരിക്കുക, അത് രക്തം വരാൻ സാധ്യതയുണ്ട്. ഇത് പല്ലുകളിൽ പുളിപ്പ് ഉണ്ടാകാനും സാധ്യത വളരെ കൂടുതലാണ്.
Post Your Comments