KeralaLatest News

‘സന്ദീപ് വാര്യർക്ക് മർദ്ദനമേറ്റെന്ന് ഫോട്ടോയിട്ട് പ്രചരിപ്പിച്ച സംഭവം: കുറച്ചെങ്കിലും രാഷ്ട്രീയമര്യാദ വേണം’

ഇന്നലെ രാത്രി മാതൃഭൂമി ന്യൂസ് സംവാദത്തിൽ സന്ദീപ് ഉണ്ടായിരുന്നെന്ന് അറിഞ്ഞ് വിഡിയോ നോക്കി. മർദ്ദനമേറ്റ ലക്ഷണമൊന്നും കണ്ടില്ല.

പാലക്കാട്: സന്ദീപ് വാര്യർക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും ആരോപണങ്ങൾ ഉന്നയിക്കുന്ന ഓൺലൈൻ മീഡിയകൾക്കും സൈബർ പോരാളികൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ശ്രീജിത്ത് പണിക്കർ. സന്ദീപ് വാര്യരെ ബിജെപി പ്രവർത്തകർ തന്നെ അടിച്ചവശനാക്കി ഇട്ടു എന്ന രീതിയിൽ കാലൊടിഞ്ഞ ഒരു ഫോട്ടോയുമിട്ടായിരുന്നു സൈബർ പ്രചാരണം നടന്നത്.

എന്നാൽ ഈ ഫോട്ടോ സന്ദീപ് വാര്യർ ശബരിമല പ്രക്ഷോഭത്തിൽ പങ്കെടുക്കുമ്പോൾ ഉണ്ടായ പോലീസ് മർദ്ദനത്തിൽ ആയിരുന്നു എന്ന് ആ സമയത്തു തന്നെ അദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതെടുത്തായിരുന്നു വ്യാജ പ്രചാരണം. ഇത് കൂടാതെ കോൺഗ്രസ് പ്രവർത്തകനായ ഹഫീസ് എ എച് എന്ന ആൾ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതിലും വലിയ തോതിൽ കൂട്ട ആക്രമണമാണ് നടക്കുന്നത്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ്.

പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരെ സഹപ്രവർത്തകർ മർദ്ദിച്ച്‌ ആശുപത്രിയിലാക്കി എന്നൊരു വാർത്ത ഇന്നലെ സമൂഹമാധ്യമങ്ങളിൽ കണ്ടിരുന്നു, ചിത്രസഹിതം.
ഇന്നലെ രാത്രി മാതൃഭൂമി ന്യൂസ് സംവാദത്തിൽ സന്ദീപ് ഉണ്ടായിരുന്നെന്ന് അറിഞ്ഞ് വിഡിയോ നോക്കി. മർദ്ദനമേറ്റ ലക്ഷണമൊന്നും കണ്ടില്ല. അപ്പോൾ പിന്നെ ആശുപത്രിയിലായ ചിത്രം എങ്ങനെ വന്നെന്ന് അന്വേഷിച്ചു.
ചിത്രം ഫേക്ക് അല്ല.

ശബരിമല യുവതീപ്രവേശത്തിൽ പ്രതിഷേധിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഗുരുവായൂരിൽ സന്ദീപ് ഉൾപ്പടെയുള്ള യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ച ഒരു സംഭവം ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹം ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ എടുത്ത ചിത്രമാണത്.
കഴിഞ്ഞ ദിവസം സന്ദീപിന് മർദ്ദനമേറ്റെന്ന സംഭവം ശരിയല്ലെന്ന് എതിർ രാഷ്ട്രീയ കക്ഷികളിൽ ഉള്ളവർ പോലും പരസ്യമായി അഭിപ്രായം പ്രകടിപ്പിക്കുന്നുണ്ട്. ഉന്നയിക്കുന്ന ആരോപണങ്ങളിൽ സത്യസന്ധത പുലർത്താൻ ശ്രമിക്കുന്നത് നല്ലതാണ്.

ഹഫീസ് എ എച്ചിന്റെ പോസ്റ്റ് കാണാം:

തൃശൂരിൽലെ ബി ജെ പി യുടെ നേതാവും നഗരസഭ കൗൺസിലറുമായ ഒരു വനിതാ നേതാവ് ഭർത്താവിൽ നിന്ന് അനുഭവിക്കുന്ന പീഡനംമൂലം കോടതിയിൽ വിവാഹ മോചനം ആവശ്യപ്പെട്ടു കേസ് ഫയൽ ചെയ്തു. അതോടെ ബി ജെ പി നേതാവായ സന്ദീപ് വാര്യരുടെ മധ്യസ്ഥതയിൽ ഒത്തു തീർപ്പിന് ശ്രമം നടന്നിരുന്നു . മധ്യപാനിയും സഹപ്രവർത്തകരായ അദ്ധ്യാപകരെപ്പോലും സംശയിച്ച് കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കുക യും ചെയ്യുന്ന ഒരുവനുമായി യോജിച്ചുള്ള ഒരു നീക്കത്തിനും തയ്യാറല്ലെന്നും ആ സ്ത്രീ പറഞ്ഞു ബുദ്ധിമുട്ടുകൾ പറഞ്ഞു.

അവർ അദ്ധ്യാപകയാണ്. പുതിയ അധ്യയന വർഷം ആരംഭിച്ചിട്ട് അവരുടെ മകളുടെ പുസ്തകങ്ങൾ എടുക്കാൻ പോലും ഭർത്താവ് അനുവധിക്കുന്നില്ല അത് മാത്രം വാങ്ങി കൊടുത്താൽ മതിയെന്ന് അവർ പറഞ്ഞു ഏതാനും ദിവസം മുമ്പ് സന്ദീപ് വാര്യർ എന്നെ വിളിച്ചിരുന്നു
തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗൺ സമയത്ത് ബാലാവകാശ കമ്മീഷനിൽ സിറ്റിംഗ് ഉണ്ടോയെന്ന് അറിയാനാണ് പ്രാദേശിക പ്രവർത്തകർരുടെ താല്പര്യപ്രകാരം അദ്ദേഹം എന്നെ ബന്ധപ്പെട്ടത്. ബാലവാകാശ കമ്മീഷൻ വഴി കുഞ്ഞിൻറ്റെ പാഠപുസ്തകം വീണ്ടെടുക്കാൻ കഴിയുമോ എന്നതായിരുന്നു ലക്ഷ്യം.

പക്ഷേ പൊലീസ് ഇടപെട്ടു ആ കുഞ്ഞിൻറ്റെ പാഠപുസ്തകം വീണ്ടെടുത്ത് കൊടുത്തു .
ആ പ്രശ്നം അവസാനിപ്പിച്ചു.
എന്നാൽ പൊലീസ് ഇടപെടലിന് പിന്നിൽ സന്ദീപ് വാര്യർ ആണന്ന് സംശയത്തിൽ അയാൾ മദ്യപിച്ചു സന്ദീപിൻറ്റെ വസതിയിൽ എത്തി ബഹളം വച്ചു. ആ സമയം സന്ദീപ് വാര്യർ അവിടെ ഉണ്ടായിരുന്നില്ല . സന്ദീപിൻറ്റെ സെക്രട്ടറി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അയാൾ മദ്യപാനിയെപുറത്താക്കി വാതിലടച്ചു. അതിനിടയിൽ കതകനിടയിൽ പെട്ട് ബഹളമുണ്ടാക്കിയ ആളുടെ കൈ മുറിഞ്ഞു. സെക്രട്ടറി അറിയിച്ചതനുസരിച്ച് സന്ദീപ് പോലീസിൽ വിവരമറിയിച്ചു . മദ്യപാനിയെ സ്ഥലത്ത് നിന്ന് നീക്കി പിന്നീട് സന്ദീപ് വാര്യർ അവിടെ എത്തി .

പക്ഷേ വിഷയത്തിൽ മസാല കലർത്തി വ്യക്തിപരമായി തേജോവധം ചെയ്യാൻ ചില ശ്രമങ്ങൾ കണ്ടു. അത് കഷ്ടമാണ് . സന്ദീപിൻറ്റെ രാഷ്ട്രീയ നിലപാടുകൾ വിഭന്നവും സംഘ ഫാസിസത്തിൻറ്റെ നിലവാരവുമാണ്. അതിനെ അതിന്റെ രീതിയിൽ ചെറുത്ത് നിലയുറപ്പിക്കും .പക്ഷേ സത്യം വ്യക്തമായി അറിയാവുന്ന ഒരാൾ എന്ന നിലയിൽ സന്ദീപിനെതിരെ
വ്യക്തി പരമായ യാതൊരു നീക്കവും പ്രോഹത്സാഹിപ്പിക്കില്ല.
സന്ദീപ് വാര്യർ സംഘി യാണ് .
ആ ഫാസിസത്തിൻറ്റെ മാർഗം എൻറ്റെ കാഴ്ചപ്പാടിൽ എതിർക്കേണ്ടത് തന്നെയാണ് .

അത് മസാല പുരട്ടിയല്ല ആശയപരമായി തന്നെ എതിർക്കും .
അകംപൊള്ളയായ ആരോപണങ്ങൾ ഉപയോഗിച്ച് ഇടതു നേതാക്കളെ വേട്ടയാടാനിറങ്ങുമ്പോൾ ഓരോ സംഘിയും ഓർക്കണം തനിക്ക് നേരെയും സംഘികൾ ചതിക്കുഴികൾ തീർക്കുമെന്ന സത്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button