കോയമ്പത്തൂർ : രാജ്യം കോവിഡ് രണ്ടാം തരംഗത്തോട് പൊരുതുമ്പോൾ വീണ്ടും സഹായവുമായി നടൻ സോനു സൂദ് രംഗത്ത്. സോനു സൂദിന്റെ ചാരിറ്റി സ്ഥാപനമായ സ്വാഗ് ഇആര്‍ടി കോയമ്പത്തൂരിൽ ഓക്‌സിജന്‍ സെന്ററുകള്‍ ആരംഭിച്ചു. കോവിഡ് തരംഗം രാജ്യത്ത് ആരംഭിച്ചത് മുതൽ സഹായത്തിനായി മുൻ പന്തിയിൽ ഉണ്ടായിരുന്ന ആളാണ് സോനു സൂദ്. അദ്ദേഹത്തിന്റെ ഓരോ പ്രവൃത്തിയെയും അഭിനന്ദിച്ചുകൊണ്ട് സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ രംഗത്തെത്തിയിരുന്നു.
കൊവിഡ് രണ്ടാം തരംഗത്തിലും പൊതുപ്രവർത്തനങ്ങളിൽ സജീവമായി തന്നെ നിൽക്കുകയാണ് താരം. ഇപ്പോഴിതാ തമിഴ് നാട്ടിൽ ഓക്സിജൻ സെന്റർ ആരംഭിച്ചിരിക്കുകയാണ് താരം. ആവശ്യക്കാര്‍ക്ക് സൗജന്യമായി സെന്ററില്‍ നിന്നും ഓക്‌സിജന്‍ ലഭ്യമാകും. ഓക്‌സിജന്‍ ആവശ്യമായി വരുന്നവര്‍ തമിഴ്‌നാട് ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 706999996ലേക്ക് വിളിച്ചാൽ മതി. തുടര്‍ന്ന് റാപ്പിഡ് ഓക്‌സിജന്‍ സെന്ററിലെ ഉദ്യോഗസ്ഥര്‍ ഓക്‌സിജന്റെ ലഭ്യതയും രോഗിയുടെ ആരോഗ്യ നിലയും പരിശോധിച്ച ശേഷം ഓക്‌സിജന്‍ എത്തിക്കുന്നതായിരിക്കും എന്നാണ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്.
ഓക്‌സിജന്‍ വേണ്ടവര്‍ക്ക് സ്വാഗ് ഇആര്‍ടി സെന്ററില്‍ നിന്ന് ഓക്‌സിജന്‍ സിലിന്ററുകള്‍ കൊണ്ടു പോകാം. ആവശ്യം കഴിഞ്ഞാല്‍ കാലിയായ സിലിന്റര്‍ തിരിച്ച് ഏല്‍പ്പിക്കുകയും വേണം. ഞാറാഴ്ചയാണ് സെന്റർ പ്രവർത്തനം തുടങ്ങിയത്.
കോവിഡ് വ്യാപനം ആരംഭിച്ച കാലം മുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു സോനു സൂദ്. കഴിഞ്ഞ വർഷം ലോക്ഡൗൺ കാലത്ത് അതിഥി തൊഴിലാളികൾക്ക് സംരക്ഷണമൊരുക്കിയും മറ്റും വാർത്തകളിൽ നിറഞ്ഞിരുന്നു താരം.
Post Your Comments