KeralaLatest NewsNewsIndia

കുട്ടനാട്ടിൽ നിന്നും പാലായനം ചെയ്തത് 200 കുടുംബങ്ങൾ: ലക്ഷദ്വീപിനെ രക്ഷിക്കാൻ ഓടി നടന്നവരെ കാണാനില്ല, സന്ദീപ് വാചസ്പതി

കുട്ടനാട്ടുകാർക്ക് താമസിക്കാനുള്ള അടിസ്ഥാന സൗകര്യമൊരുക്കാൻ പോലും സർക്കാരുകൾ തയ്യാറായിട്ടില്ല. 200 ഓളം കുടുംബങ്ങളാണ് നാടുവിട്ടു പോയത്.

ആലപ്പുഴ: മഴക്കാലമായാൽ കുട്ടനാടിന്റെ കാര്യം കഷ്ടത്തിലാണ്. കുടുംബത്തിൽ ഒരു മരണം നടന്നാൽ സംസ്കരിക്കാൻ പോലും സൗകര്യമില്ലാത്ത, കുടിവെള്ളമില്ലാത്ത കുട്ടനാട് വാർത്തയിൽ നിറഞ്ഞ് നിൽക്കും. വോട്ട് തേടി എത്തുന്നവർ എക്കാലവും കുട്ടനാടിനെ അവഗണിച്ചിട്ടേയുള്ളു. ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഭരണപരിഷ്കാരങ്ങൾക്ക് മേൽ പ്രതിഷേധസ്വരമുയർത്തിയ, ഇപ്പോഴും ഉയർത്തുന്ന രാഷ്ട്രീയ-സാംസ്കാരിക-സിനിമ പ്രവർത്തകരോട് കുട്ടനാടിന് ചിലതൊക്കെ ചോദിക്കാനുണ്ട്. ലക്ഷദ്വീപിനെ രക്ഷിക്കാൻ കാണിക്കുന്ന ആത്മാർത്ഥത കുട്ടനാടിന്റെ കാര്യത്തിൽ എന്തെ ഇല്ലാത്തതെന്നാണ് അവരുടെ സംശയം. കുട്ടനാടിനെ ഒന്ന് തിരിഞ്ഞ് നോക്കണമെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതിയും ആവശ്യപ്പെടുന്നു.

Also Read:കോവിഡിനെ മറികടന്ന് ഇന്ത്യയും ചൈനയും: വ്യാപാര വർദ്ധനവ് 70 ശതമാനം

കുട്ടനാട് പാക്കേജ് അട്ടിമറിച്ചതാണ് കുട്ടനാടിന്‍റെ ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമെന്ന് സന്ദീപ് ആരോപിക്കുന്നു. വെള്ളപ്പൊക്ക നിയന്ത്രണം ശുപാർശ ചെയ്ത സ്വാമിനാഥൻ കമ്മീഷന്‍റെ റിപ്പോർട്ട് പ്രകാരം ഇതിനായി 836 കോടി രൂപയാണ് വക കൊള്ളിച്ചിരുന്നത്. ഇതിൽ 663 കോടി രൂപയും കല്‍കെട്ടിനായി വിനിയോഗിച്ച് പദ്ധതി അട്ടിമറിച്ചുവെന്ന് സന്ദീപ് വാചസ്പതി രേഖകൾ സഹിതം പുറത്തുവിട്ടു. 2018 ലെ പ്രളയത്തിന് ശേഷം 200 കുടുംബങ്ങളാണ് കുട്ടനാട്ടിൽ നിന്ന് പലായനം ചെയ്തിരിക്കുന്നതെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്. കുട്ടനാടിന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ച് സന്ദീപ് വാചസ്പതിക്ക് പറയാനുള്ളതിങ്ങനെ:

‘കുട്ടനാട്ടിൽ താമസിക്കാൻ കുട്ടനാട്ടുകാർക്ക് തന്നെ ധൈര്യമില്ലാതെയായിരിക്കുന്നു. ജലം കൊണ്ട് മുറിവേറ്റ ജനതയാണ് കുട്ടനാട്ടിലേത്. മാറിമാറി വന്ന സർക്കാരുകൾക്ക് കുടിവെള്ളമൊരുക്കാൻ സാധിച്ചിട്ടില്ല. കുട്ടനാട്ടുകാർക്ക് താമസിക്കാനുള്ള അടിസ്ഥാന സൗകര്യമൊരുക്കാൻ പോലും സർക്കാരുകൾ തയ്യാറായിട്ടില്ല. 200 ഓളം കുടുംബങ്ങളാണ് നാടുവിട്ടു പോയത്. സർക്കാർ ഇത് അറിഞ്ഞഭാവം പോലും നടിക്കുന്നില്ല. അവർ ലക്ഷദ്വീപിലെ ജനങ്ങളെ പുനരധിവസിപ്പിക്കാനുള്ള തിരക്കിലാണ്. നമ്മുടെ സർക്കാർ പലസ്തീനിലെയും ഗാസയിലെയും ജനങ്ങളെ പുനരധിവസിപ്പിക്കുന്ന തിരക്കിലാണ്. നമ്മുടെ സർക്കാർ ഉത്തരേന്ത്യയിൽ ആർക്കെങ്കിലും ആക്രമം നടന്നിട്ടുണ്ടോയെന്ന് നോക്കുന്ന തിരക്കിലാണ്. ഉത്തരേന്ത്യയിലേക്ക് കണ്ണ് നട്ടിരിക്കുന്ന നമ്മുടെ സർക്കാർ.

Also Read:മരണനിരക്കിൽ നേരിയ കുറവ്: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തു വിട്ട് ആരോഗ്യ വകുപ്പ്

കർഷക തൊഴിലാളികളുടെ നെഞ്ചിൽ ചവുട്ടി ഭരണത്തിൽ എത്തിയവർ ഇന്ന് കുട്ടനാടിനെ മറന്നു. ആരും അവരെ തിരിഞ്ഞു നോക്കുന്നില്ല. ജനകീയ സർക്കാർ വന്നിട്ട് പോലും ആ ജനങ്ങൾക്ക് ശാപമോക്ഷം ലഭിച്ചിട്ടില്ല. ഇനിമുതൽ ദയവ് ചെയ്തു സർക്കാർ വീമ്പു പറയരുത്. അശാസ്ത്രീയമായ കെടുകാര്യസ്ഥതയുടെ ശാപമാണ് കുട്ടനാട്ടുകാർ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. കുട്ടനാട്ടിലെ ചെറുപ്പക്കാർ തന്നെ സേവ് കുട്ടനാട് എന്ന ആശയവുമായി രംഗത്തെത്തിയിരിക്കുന്നു. ലക്ഷദ്വീപിനെയും ഗാസയെയുമൊക്കെ പിന്നെ രക്ഷിക്കാം, ആദ്യം കുട്ടനാടിനെ രക്ഷിക്കുക. അവരുടെ മനഃസാക്ഷിയോടൊപ്പം നിൽക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ നാം ആർക്കൊപ്പമാണ് നിൽക്കേണ്ടത്?’- സന്ദീപ് പറഞ്ഞവസാനിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button