KeralaLatest NewsNews

കൊടകര കേസ്: സ്വര്‍ണക്കടത്ത് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീങ്ങിയതിന്റെ പക പോക്കൽ: പി.കെ കൃഷ്ണദാസ്

അടിയന്തരാവസ്ഥയെ പോലും അതിജീവിച്ച പാര്‍ട്ടിയാണ് ബി.ജെ.പി

കോഴിക്കോട് : കെ.സുരേന്ദ്രനെയും കുടുംബത്തെയും കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമമാണ് കൊടകര കുഴല്‍പ്പണ കേസ് അന്വേഷണമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീങ്ങിയതിന്റെ പക പോക്കലാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു. പൊതുസമൂഹത്തിന്റെ മുന്നില്‍ ബി.ജെ.പിയെ അപമാനിക്കുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യം. അടിയന്തരാവസ്ഥയെ പോലും അതിജീവിച്ച പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും കൃഷ്ണദാസ് പറഞ്ഞു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊടകര സംഭവം മുഖ്യമന്ത്രിയുടെ ഓഫീസിലെ തിരക്കഥയ്ക്ക് അനുസരിച്ചാണ് മുന്നോട്ടുപോകുന്നത്. ആ തിരക്കഥയിലെ കഥാപാത്രങ്ങളെ ബി.ജെ.പിയുമായി ബന്ധിപ്പിക്കുകയാണ് പോലീസ് ഉദ്യോഗസ്ഥരുമായി ചെയ്യുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു. ഒരു ഐ.പി.എസ് പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ആദ്യം അന്വേഷണം നടന്ന കേസാണിത്. ആ പോലീസ് സൂപ്രണ്ട് ബി.ജെ.പിക്ക് ബന്ധമില്ലെന്ന് പരസ്യമായി പറഞ്ഞതാണ്. ഇത് പറഞ്ഞ ഉടനെ അവരെ ചുമതലയില്‍ നിന്നും മാറ്റി. എന്നിട്ട് പകരം കൊണ്ടുവന്നത് വാളയാർ കേസിലെ പ്രതികളെ സംരക്ഷിച്ച കുപ്രസിദ്ധരായ ഉദ്യോഗസ്ഥരെയാണെന്നും അദ്ദേഹം പറഞ്ഞു.

Read Also  :  ഈ ഇത്തിരിക്കുഞ്ഞൻ നിസാരക്കാരനല്ല, ‘പൊള്ളും’ വണ്ട് ശരീരത്ത് സ്പർശിച്ചാൽ ചെയ്യേണ്ടതെന്ത്?: അറിയേണ്ടതെല്ലാം

കേസില്‍ പ്രതികളെ പിടികൂടിയിട്ടുണ്ടെന്നും അതില്‍ ബി.ജെ.പി ബന്ധമുള്ള ഒരാളെയെങ്കിലും ചൂണ്ടിക്കാണിക്കാമോയെന്നും അദ്ദേഹം ചോദിച്ചു. അറസ്റ്റ് ചെയ്തവരില്‍ ഒരാളൊഴിച്ച് എല്ലാവരും ഇടതുപക്ഷ സഹയാത്രികരാണെന്നും കൃഷ്ണദാസ് പറഞ്ഞു. വാദിയുടെ കോള്‍ ലിസ്റ്റ് പരിശോധിച്ച് അന്വേഷണം നടത്തുകയും ആളുകളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്യുന്നതിന് പകരം പ്രതികളുടെ കോള്‍ ലിസ്റ്റ് പരിശോധിച്ച് അന്വേഷണത്തിനായി വിളിപ്പിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പി ഇതിനെ ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button