Latest NewsKeralaNews

ഫ്‌ളാറ്റിലെ ക്രൂര പീഡനം , അന്വേഷണത്തിന് പ്രത്യേകസംഘം : മാര്‍ട്ടിന്‍ ജോസഫിനായി ലുക്കൗട്ട് നോട്ടീസ്

കൊച്ചി: കൊച്ചിയിലെ ഫ്ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് അതിക്രൂരമായി പീഡിപ്പിച്ച കേസില്‍ അന്വേഷണം ഇഴഞ്ഞത് പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കുന്നു. ഇതോടെ അന്വേഷണത്തിനായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതോടെ തൃശൂര്‍ സ്വദേശിയായ മാര്‍ട്ടിന്‍ ജോസഫിനെ കണ്ടെത്താനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.

Read Also : BREAKING – കൊടകര കുഴല്‍പ്പണ കേസില്‍ പോലീസിന് കനത്ത തിരിച്ചടി: പണത്തിന്റെ ഉറവിടം ധര്‍മ്മരാജന്‍ കോടതിയില്‍ സമര്‍പ്പിച്ചു

ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് എട്ടുവരെ കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് എറണാകുളം മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റില്‍ ലൈംഗിക, ശാരീരിക പീഡനങ്ങള്‍ക്കിരയായത്. എറണാകുളത്ത് ജോലി ചെയ്ത് വരുമ്പോഴാണ് യുവതിയും തൃശൂര്‍ സ്വദേശിയായ മാര്‍ട്ടിന്‍ ജോസഫും പരിചയപ്പെടുന്നത്. മാസം 40,000 രൂപ വീതം തിരിച്ചുനല്‍കാമെന്ന ഉറപ്പില്‍ പ്രതി യുവതിയില്‍നിന്ന് അഞ്ചുലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍, പണം തിരികെ കിട്ടിയില്ല. ഇതിനിടെയാണ് പരിചയം മുതലാക്കി പ്രതി യുവതിയെ ശാരീരികപീഡനത്തിന് ഇരയാക്കിയത്.

യുവതിയെ ഫ്ളാറ്റില്‍ കൊണ്ടുപോയി മാര്‍ട്ടിന്‍ ലൈംഗികമായി പീഡിപ്പിച്ചു. സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി, ഫ്ളാറ്റിന് പുറത്തുപോകുകയോ വിവരം പുറത്തുപറയുകയോ ചെയ്താല്‍ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. കണ്ണില്‍ മുളകുവെള്ളം ഒഴിക്കുക, മൂത്രം കുടിപ്പിക്കുക, ബെല്‍റ്റ് കൊണ്ടും ചൂലുകൊണ്ടും അടിക്കുക എന്നിങ്ങനെ ശാരീരികമായ അതിക്രമങ്ങളാണ് യുവതി നേരിട്ടത്.

മാര്‍ട്ടിന്‍ ഭക്ഷണം വാങ്ങാന്‍ പുറത്തുപോയപ്പോഴാണ് യുവതി ഫ്ളാറ്റില്‍ നിന്ന് രക്ഷപ്പെട്ടത്. ഏപ്രില്‍ എട്ടിന് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതറിഞ്ഞ് പ്രതി വീണ്ടും ഭീഷണി മുഴക്കി. നിലവില്‍ പ്രതിയുടെ ഉപദ്രവം ഭയന്ന് യുവതി ഒളിവില്‍ കഴിയുകയാണ്.

പരാതി നല്‍കി രണ്ടുമാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്ന വിവരം പുറത്തുവന്നതോടെ പൊലീസിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെയാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button