KeralaLatest NewsNews

പ്രതിദിന രോഗികള്‍ ഒരു ലക്ഷത്തിന് താഴെ: ആശ്വാസമായി രാജ്യത്തെ കോവിഡ് കണക്ക്‌

64 ദിവസത്തിന് ശേഷമാണ് പ്രതിദിന കോവിഡ് കണക്ക് ഒരു ലക്ഷത്തില്‍ താഴെ എത്തുന്നത്

ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,498 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 64 ദിവസത്തിന് ശേഷമാണ് പ്രതിദിന കോവിഡ് കണക്ക് ഒരു ലക്ഷത്തില്‍ താഴെ എത്തുന്നത്.

2123-പേരാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. 1,82,282-പേർ രോഗമുക്തി നേടി. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 2,73,41,462 ആയി ഉയര്‍ന്നു. നിലവില്‍ 13,03,702 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

Read Also : ഫ്ലാറ്റിൽ അടച്ചിട്ട് മൂത്രം കുടിപ്പിച്ചു, കണ്ണിൽ മുളക് വെള്ളം ഒഴിച്ചു: കൊച്ചിയിൽ യുവതിയ്ക്ക് നേരെ കാമുകന്റെ ക്രൂരത

ഇതുവരെ 3,51,309 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 23,61,98,726 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button