Latest NewsNewsIndia

കോവിഡിൽ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുത് : സംസ്ഥാനങ്ങളോട് സുപ്രീം കോടതി

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളിലെ സഹായം കുട്ടികള്‍ക്ക് വേഗത്തില്‍ ഉറപ്പാക്കണം

ന്യൂഡല്‍ഹി : കോവിഡിനെ തുടർന്ന് മാതാപിതാക്കളെ നഷ്ടമായ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുതെന്ന് സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി. കുട്ടികളുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തി സന്നദ്ധ സംഘടനകള്‍ പണം പിരിക്കുന്നത് തടയണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്ന അനാഥരായ കുട്ടികള്‍ക്ക് ആറുമാസം തുടര്‍ന്ന് അവിടെ പഠിക്കാന്‍ അവസരം ഒരുക്കണം. ഇതിന് ഇടയില്‍ സര്‍ക്കാര്‍ ഇടപെട്ട് വിദ്യാഭ്യാസം തുടരുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണം. രക്ഷിതാക്കളില്‍ ഒരാള്‍ മരിച്ച കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യം ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് കോടതി നിര്‍ദേശിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളിലെ സഹായം കുട്ടികള്‍ക്ക് വേഗത്തില്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Read Also : ബിൽഗേറ്റ്‌സ് കാമുകിയെ കാണാൻ പോയിരുന്നത് സ്വന്തം കാർ ഉപയോഗിക്കാതെ: വെളിപ്പെടുത്തലുമായി മൈക്രോസോഫ്റ്റ് ജീവനക്കാർ

പല സന്നദ്ധ സംഘടനകളും അനാഥരായ കുട്ടികളെ സഹായിക്കാനെന്ന വ്യാജേന പണം പിരിക്കുന്നതായി ദേശീയ ബാലാവകാശ കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇത്തരം കുട്ടികളെ നിയമവിരുദ്ധമായി ദത്തെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും കമ്മിഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തട്ടിപ്പുകളും, നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button