Latest NewsKeralaNews

ഇ സഞ്ജീവനിയിൽ ഇനി മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സേവനം കൂടി

ബുധനാഴ്ച മുതൽ ആയുർവേദ, ഹോമിയോ ഒ.പി.കൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം തുടരുന്ന സാഹചര്യത്തിൽ സർക്കാരിന്റെ ടെലിമെഡിസിൻ സംവിധാനമായ ഇ സഞ്ജീവനിയിൽ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ സേവനങ്ങൾ കൂടി ഉൾപെടുത്തി. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജാണ് ഇക്കാര്യം അറിയിച്ചത്. രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാനും വിദഗ്ധ ചികിത്സ ഉറപ്പാക്കാനും കൂടിയാണ് ഇ സഞ്ജീവനിയിൽ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സേവനം കൂടി ഉൾപ്പെടുത്തിയത്.

Read Also: രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും കൊറോണ വാക്സിന്‍ സൗജന്യമാക്കിയ നരേന്ദ്രമോദിക്ക് അഭിവാദ്യങ്ങള്‍: ഷെയിന്‍ നിഗം

എല്ലാ സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളോടും സേവനം നൽകാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്. ഇതിലൂടെ കാത്തിരിപ്പ് സമയം പരമാവധി കുറയ്ക്കാൻ സാധിക്കുന്നതാണ്. ബുധനാഴ്ച മുതൽ ആയുർവേദ, ഹോമിയോ ഒ.പി.കൾ കൂടി ആരംഭിക്കുന്നതാണ്. തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെയായിരിക്കും ഈ ഒ.പി.കൾ പ്രവർത്തിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

മെഡിക്കൽ കോളേജുകളിലെ വിവിധ സ്പെഷ്യാലിറ്റികളിലെ പി.ജി. ഡോക്ടർമാർ, സീനിയർ റസിഡന്റുമാർ തുടങ്ങിയവരുടെ സേവനമാണ് ഇ സഞ്ജീവനിയിലൂടെ നൽകുന്നത്. ആഴ്ചയിൽ ഒരു ദിവസം രണ്ട് മെഡിക്കൽ കോളേജുകൾ എന്ന നിലയിൽ സേവനം നിർവഹിക്കുന്നതാണ്. അതത് വിഭാഗത്തിലെ പി.ജി. ഡോക്ടർമാർ, സീനിയർ റസിഡന്റുമാർ എന്നിവരാണ് സ്പെഷ്യാലിറ്റി സേവനം ഒരുക്കുന്നത്. നോൺ ക്ലിനിക്കൽ പി.ജി. ഡോക്ടർമാരേയും സീനിയർ റസിഡന്റുമാരേയും ഉൾപ്പെടുത്തി ജനറൽ ഒ.പി., കോവിഡ് ഒ.പി. എന്നിവയും വിപുലീകരിക്കുന്നതാണ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ട്രയൽ റൺ നടത്തിയാണ് സേവനങ്ങൾ പൂർണസജ്ജമാക്കുന്നത്.

Read Also: അഞ്ച് തെരഞ്ഞെടുപ്പുകള്‍ക്ക് എത്രയും പെട്ടെന്ന് ഒരുങ്ങാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

കോവിഡ് കാലത്ത് ഇതുവരെ 1.7 ലക്ഷത്തിലധികം രോഗികളാണ് ഇ സഞ്ജീവനി വഴി ചികിത്സ തേടിയത്. ത്വക്ക് രോഗം, ഇ.എൻ.ടി., ഒഫ്ത്താൽമോളജി, ഓർത്തോപീഡിക്സ് തുടങ്ങിയ സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ സേവനം വൈകുന്നേരം 5 മണി വരെ ദീർഘിപ്പിച്ചിട്ടുണ്ട്. ടോക്കൺ എടുക്കുന്ന എല്ലാവർക്കും ചികിത്സ നൽകാനാണ് തീരുമാനം. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള രോഗികളെ ടെലി മെഡിസിനിലൂടെ ചികിത്സിക്കുന്നതിലൂടെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തും ഏറെ ഗുണകരമാണ്.

എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?

ആദ്യമായി https://esanjeevaniopd.in എന്ന ഓൺലൈൻ സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ ഇ-സഞ്ജീവനി ആപ്ലിക്കേഷൻ മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്. ഇന്റർനെറ്റ് സൗകര്യമുള്ള മൊബൈലോ ലാപ്ടോപോ അല്ലെങ്കിൽ ടാബ് ഉണ്ടങ്കിൽ esanjeevaniopd.in എന്ന സൈറ്റിൽ പ്രവേശിക്കാം. തുടർന്ന് ഉപയോഗിക്കുന്ന ആക്ടീവായ മൊബൈൽ നമ്പർ ഉപയോഗിച്ചു രജിസ്റ്റർ ചെയ്യുക. പിന്നീട് ലഭിക്കുന്ന ഒടിപി നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവിൽ പ്രവേശിക്കാം.

വീഡിയോ കോൺഫറൻസ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓൺലൈൻ കൺസൾട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടൻ തന്നെ ഡൗൺലോഡ് ചെയ്ത് മരുന്നുകൾ വാങ്ങാനും പരിശോധനകൾ നടത്താനും തുടർന്നും സേവനം തേടാനും സാധിക്കുന്നു. സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്.

Read Also: വിദേശത്ത് റേസിംഗ് കാറോടിച്ച് ദാദ: വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button