സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന ഒന്നാണ് നര. ചെറുപ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നവരുണ്ട്. ഒരു പ്രായമായി കഴിഞ്ഞ് മുടി നരയ്ക്കുന്നവരുമുണ്ട്. എങ്ങനെയായാലും നരയോട് ആർക്കും അത്ര താൽപ്പര്യമില്ല. മുടി കറുപ്പിക്കുന്നതിന് ഹെയർ ഡൈ വാങ്ങി കൂട്ടുന്നവർ കുറവല്ല. ഇതിനെല്ലാം പാർശ്വഫലങ്ങൾ ഉണ്ടെന്നുള്ളത് ആരും ചിന്തിക്കാറില്ല. ഇത്തരം ഹെയർ ഡൈ എല്ലാം ബാക്കിയുള്ള മുടിയെയും ബാധിക്കും. ബാക്കിയുള്ള മുടിയിഴകളും നരക്കാൻ കാരണമാകും.
എന്നാൽ, ഇനി അത്തരം പേടി വേണ്ട. പ്രകൃതിദത്ത മാർഗത്തിലൂടെ തന്നെ നമുക്ക് ഇതിനെ നേരിടാൻ ആകും. പണവും ലാഭിക്കാം. അടുക്കളയിലുള്ള നാരങ്ങയാണ് നമ്മുടെ ആയുധം. ചെറുനാരങ്ങാനീര് മുടിക്ക് നല്ല തിളക്കവും സ്മൂത്ത്നസ്സും നൽകുന്നതാണെന്നത് ചിലർക്കെങ്കിലും അറിയാം. ഇതുതന്നെയാണ് നമ്മൾ ഇവിടെ ഉപയോഗിക്കാൻ പോകുന്നത്.
ഒരു ചെറുനാരങ്ങ എടുത്ത് പിഴിഞ്ഞ് നീരെടുക്കുക.ശേഷം അൽപം വെള്ളം ചൂടാക്കി ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. വെള്ളത്തിനു അധികച്ചൂട് പാടില്ല. വെള്ളവും ചെറുനാരങ്ങാനീരും ഒരേ അളവിൽ തന്നെ ആയിരിക്കണം. ഇതിലേക്ക് കുറച്ച് ഓറഞ്ച് ജ്യൂസ് ചേർക്കുന്നതാണ് അടുത്തഘട്ടം. ഓറഞ്ചിന്റെ രണ്ട് അല്ലി പിഴിഞ്ഞാൽ തന്നെ ആവശ്യത്തിനുള്ള നീര് ലഭിക്കും. ഇവയെല്ലാം ചേർത്ത് നന്നായി യോജിപ്പിക്കുക. നിങ്ങളുടെ മുടി വരണ്ടത് ആണെങ്കിൽ ഇതിൻറെ കൂടെ കുറച്ച് കണ്ടീഷണറും ചേർക്കാം. തയ്യാറാക്കിവെച്ച ഈ മിശ്രിതം ഒരു സ്പ്രൈ ബോട്ടിലിൽ ആക്കിയതിനു ശേഷം മുടിയിലേക്ക് സ്പ്രൈ ചെയ്ത് കൊടുക്കുക. ഇത്തരത്തിൽ ആദ്യ പ്രാവശ്യം ചെയ്തത് ഉണങ്ങുമ്പോൾ രണ്ടാമതും ചെയ്തുകൊടുക്കുക. ശേഷം 20 മിനിറ്റ് നേരം അങ്ങനെ തന്നെ വെയ്ക്കുക. ഇതിനുശേഷം നല്ല തണുത്ത വെള്ളത്തിൽ മുടി കഴുകുക.
Post Your Comments