ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍ തീവ്രവാദി ജര്‍നൈല്‍ സിങ് ഭിന്ദ്രന്‍വാലെയെ മഹത്വവത്കരിച്ച ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ഭജന്‍ സിങ്ങിനെതിരെ പ്രതിഷേധം ശക്തം. ഭിന്ദ്രന്‍വാലെയുടെ മരണ വാര്‍ഷികത്തിലാണ് ഹര്‍ഭജന്‍ സിംഗ് അദ്ദേഹത്തെ ‘രക്തസാക്ഷി’ എന്ന് പ്രശംസിക്കുകയും ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ അദ്ദേഹത്തിന് പ്രണാമം അര്‍പ്പിക്കുകയും ചെയ്തത്. ”അഭിമാനത്തോടെ ജീവിക്കുക, മതത്തിനുവേണ്ടി മരിക്കുക” എന്നാണ് ഹര്‍ഭജന്‍ പോസ്റ്റ് ചെയ്ത പോസ്റ്ററില്‍ പറയുന്നത്.
ഇതോടെ സംഭവം വിവാദമായിരിക്കുകയാണ്. 1984 ജൂണ്‍ 1 നും ജൂണ്‍ 8 നും ഇടയിലാണ് അമൃത്സറിലെ സുവര്‍ണ്ണക്ഷേത്രത്തില്‍ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ നടന്നത്. ഇന്ത്യന്‍ സൈന്യം ഏറ്റെടുത്ത ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ ദൗത്യമാണിത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന് ഉത്തരവിട്ടത്. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ 37-ാം വാര്‍ഷികത്തില്‍ കൊല്ലപ്പെട്ട തീവ്രവാദികള്‍ക്ക് പോസ്റ്ററില്‍ ആദരാഞ്ജലിയും അര്‍പ്പിക്കുന്നുണ്ട്. പോസ്റ്ററിന്റെ മധ്യഭാഗത്ത് നീല തലപ്പാവ് ധരിച്ച ജര്‍നൈല്‍ സിങ് ഭിന്ദ്രന്‍വാലെയുടെ ചിത്രമാണ്.
ഹര്‍ഭജന്റെ പോസ്റ്ററിനെതിരേ വ്യപകമായ പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. ഇപ്പോൾ ട്വിറ്ററിൽ ശ്രീശാന്തിനെയും ഹർഭജനെയും താരതമ്യപ്പെടുത്തി പോസ്റ്റുകൾ പ്രചരിക്കുകയാണ്. സ്വർണ്ണം തേടി നടന്നപ്പോൾ യഥാർത്ഥ രത്നത്തെ നമ്മൾക്ക് നഷ്ടമായെന്ന് ചിലർ പറയുന്നു. അന്ന് ഹർഭജൻ സിങ് അടിച്ചപ്പോൾ തിരിച്ചു ശ്രീശാന്ത് അടിക്കാതിരുന്നതിൽ ഇപ്പോൾ ഖേദിക്കുന്നതായും ചിലർ പറയുന്നു. യഥാർത്ഥ രാജ്യസ്നേഹി ശ്രീശാന്ത് ആണെന്നും പലരും അഭിപ്രായപ്പെടുന്നു. ട്വീറ്റുകൾ കാണാം:
For Harbhajan Singh, Bhindranwale a person responsible for massacre of thousands is a martyre.
Wish Sreesanth would have given him back hard that day.#HarbhajanSingh
Can we finally say now?..In search We lost a
Of a gold Diamond https://t.co/RoZvP4jxLO pic.twitter.com/JYOEnySZAK— Dessie Aussie ???? (@DessieAussie) June 7, 2021
There is no count how many Hindus were killed by Bhinderwale. This is how @harbhajan_singh repays the love showered on him by fellow Indians. pic.twitter.com/jIlczMVVux
— अंकित जैन (@indiantweeter) June 6, 2021
Post Your Comments