Latest NewsKeralaNews

വിഎസ് സമർപ്പിച്ചത് 13 റിപ്പോർട്ടുകൾ, ഒന്ന് പോലും നടപ്പിലാക്കിയില്ല: കമ്മീഷന് ചിലവായത് 10 കോടിയിലേറെ

2017 ആഗസ്റ്റിനാണ് ആദ്യ റിപ്പോർട്ട് നൽകിയത്

തിരുവനന്തപുരം : വിഎസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്ക്കാര കമ്മീഷൻ നൽകിയ റിപ്പോർട്ടുകള്‍ ഒന്നും നടപ്പായില്ല. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുണ്ടറയിൽ നിന്നുള്ള എംഎൽഎ പിസി വിഷ്ണുനാഥിനെ ചോദ്യത്തിനുള്ള മറുപടിയായാണ് നിയമസഭയിൽ രേഖാമൂലം മുഖ്യമന്ത്രി ഇത് അറിയിച്ചത്.

read also: ഒരു കുഴല്‍ ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും, കുഴല്‍പ്പണ കേസില്‍ ബിജെപിയേയും സിപിഎമ്മിനേയും ട്രോളി പി.കെ.കുഞ്ഞാലിക്കുട്ടി

പതിമൂന്ന് റിപ്പോര്‍ട്ടുകളാണ് കമ്മീഷന്‍ സമര്‍പ്പിച്ചത്. 2017 ആഗസ്റ്റിനാണ് ആദ്യ റിപ്പോർട്ട് നൽകിയത്. റിപ്പോർട്ടുകൾ ചീഫ് സെക്രട്ടറി ചെയർമാനായ സമിതി പരിശോധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കമ്മീഷന് ചെലവായത് 10,79,29,050 രൂപയാണ് ചിലവഴിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button