COVID 19Latest NewsKeralaNewsIndia

കേന്ദ്രത്തിന്റെ ഒരു പൈസ പോലും ലഭിക്കുന്നില്ല, ഭക്ഷ്യകിറ്റ് സംസ്ഥാന സർക്കാരിന്റെ ജനങ്ങളോടുള്ള അനുകമ്പ: ഭക്ഷ്യ മന്ത്രി

തിരുവനന്തപുരം: കേരളത്തിൽ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ഭക്ഷ്യകിറ്റുകള്‍ പൂര്‍ണമായും സംസ്ഥാനസര്‍ക്കാര്‍ തന്നെ നല്‍കുന്നതാണെന്നും ഇതിനായി കേന്ദ്രത്തില്‍ നിന്നും ഒരു പൈസ പോലും ലഭിക്കുന്നില്ലെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. വര്‍ക്കലയില്‍ നിന്നുള്ള എം.എല്‍.എ വി. ജോയ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ജി.ആര്‍ അനിലിന്‍റെ വിശദീകരണം. കിറ്റുകൾ കേന്ദ്രത്തിന്റെതാണെന്ന് പ്രചരിക്കുന്നുണ്ടെങ്കിലും ആ വാദങ്ങളെ പൂർണ്ണമായും നിരാകരിക്കുകയാണ് മന്ത്രിയുടെ ഈ പ്രസ്താവന.

Also Read:സഭാ നടപടികളില്‍ പങ്കെടുത്തു: എ രാജയ്ക്ക് 2,500 രൂപ പിഴ

സംസ്ഥാനസര്‍ക്കാര്‍ ജനങ്ങളോട് കാണിക്കുന്ന സ്‌നേഹത്തിന്‍റെയും അനുകമ്പയുടേയും പ്രതിഫലനമാണ് ഭക്ഷ്യകിറ്റുകള്‍. അതിനായി കേന്ദ്രം പണം നല്‍കുന്നില്ല. ഭക്ഷ്യകിറ്റിലുള്ള സാധനങ്ങള്‍ വാങ്ങുന്നത് പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ തന്നെയാണെന്നും ജെ.ആര്‍ അനില്‍ പറഞ്ഞു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ റേഷന്‍ കടകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനസര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഭക്ഷ്യകിറ്റിലേക്കുള്ള സാധനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതാണെന്ന് വ്യാപക പ്രചരണമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button