ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ചികിത്സയ്ക്ക് ഐവര്‍മെക്ടിന്‍, ഡോക്‌സിസൈക്ലിന്‍ എന്നിവ ഉപയോഗിക്കുന്നത് വിലക്കി പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് പുതുക്കിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. ഐവര്‍മെക്ടിന്‍, ഡോക്‌സിസൈക്ലിന്‍ തുടങ്ങിയ മരുന്നുകള്‍ ഉപയോഗിക്കുമ്പോൾ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
Read Also : കൊവാക്‌സിനേക്കാള്‍ ആന്റിബോഡി കോവിഷീല്‍ഡിൽ : പുതിയ പഠന റിപ്പോർട്ട് പുറത്ത്
ഐവര്‍മെക്ടിന്‍, ഡോക്‌സിസൈക്ലിന്‍ എന്നിവയ്ക്ക് പുറമേ ഹൈഡ്രോക്‌സിക്ലോറോക്വീന്‍, സിങ്ക് ഉള്‍പ്പെടെയുള്ള മള്‍ട്ടി വൈറ്റമിനുകള്‍ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കേണ്ടതില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അതേസമയം പനിക്ക് ഉപയോഗിക്കുന്ന ആന്റിപൈറെറ്റിക് മരുന്നുകളും ചുമയ്ക്ക് ഉപയോഗിക്കുന്ന ആന്റിട്യൂസീവ് മരുന്നുകളും തുടരാമെന്ന് പുതുക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
Post Your Comments