ഡൽഹി: എല്ലാ വിഭാഗം വാക്സിനേഷനിലും ഇന്ത്യ മുന്നിലാണെന്നും, രാജ്യം നേരിട്ടത് നൂറ്റാണ്ട് കണ്ട മഹാമാരിയെ ആണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു വർഷത്തിനിടെ രാജ്യത്ത് സ്വന്തമായി രണ്ട് വാക്സിനുകൾ ഉണ്ടായതായും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാക്സിൻ നിർമ്മാതാക്കൾക്ക് ക്ലിനിക്കൽ ട്രയലുകൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും, കുട്ടികളിലെ വാക്സിനേഷന് പ്രാധാന്യം നൽകും അദ്ദേഹം പറഞ്ഞു. രാജ്യം ഒരുക്കിയത് വലിയ ആരോഗ്യ സംവിധാനം ആണെന്നും, വാക്സിൻ ലഭ്യമാക്കാൻ ‘മിഷൻ ഇന്ദ്രധനുസ്’ പദ്ധതി നടപ്പാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് ജൂൺ 21 മുതൽ 18 വയസിന് മുകളിൽ ഉള്ളവർക്ക് സൗജന്യ വാക്സിൻ നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കേന്ദ്രസർക്കാർ നേരിട്ട് വാങ്ങി സംസ്ഥാനങ്ങൾക്ക് നൽകാനാണ് തീരുമാനം. വാക്സിൻ നിർമ്മാതാക്കളിൽ നിന്ന് 75 % വാക്സിനും കേന്ദ്രസർക്കാർ വാങ്ങുമെന്നും, 25 % സ്വകാര്യ ആശുപത്രികൾക്ക് വാങ്ങാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments