KeralaLatest NewsNews

തത്സമയ ഫോണ്‍ ഇന്‍ പരിപാടിയിൽ പരാതി : 24 മണിക്കൂറിനകം പരാതി തീർപ്പാക്കി പൊതുമരാമത്ത് മന്ത്രി

ഇരിങ്ങാലക്കുട : ‘റോഡറിയാന്‍ ജനങ്ങളിലേക്ക് ‘ എന്ന ലക്ഷ്യത്തോടെയുള്ള തത്സമയ ഫോണ്‍ ഇന്‍ പരിപാടിയിൽ കഴിഞ്ഞ രണ്ട് ആഴ്ചകളിലും നിരവധി കോളുകളാണെത്തിയത്. ഉടന്‍ പരിഹാരം കാണാന്‍ കഴിയുന്നവയ്ക്ക് സർക്കാർ വേഗത്തില്‍ തന്നെ പരിഹാരം കാണുകയും പരാതികളുടെ പുരോഗതി ആഴ്ചയിലൊരിക്കല്‍ അവലോകനം ചെയ്യുകയും ചെയ്യുന്നുണ്ട്.

Read Also : സംസ്ഥാനത്ത് കാ​ല​വ​ര്‍​ഷം ശക്തമാകും : മുന്നറിയിപ്പുമായി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം 

അത്തരത്തിൽ ഒരു പരാതി 24 മണിക്കൂറിനകം തീർപ്പാക്കിയതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
തൃശൂര്‍ നെടുമ്പുരയിലെ സുമിത്രനാണ് പൊതുമരാമത്ത് മന്ത്രി പി. എ മുഹമ്മദ് റിയാസിനോട് പരാതിയുമായെത്തിയത്. മിക്സിംഗ് യൂണിറ്റ് കിടക്കുന്നതിനാല്‍ താണിശ്ശേരി കരാഞ്ചിറ റോഡിലെ വളവില്‍ അപകട സാദ്ധ്യതയുണ്ട്, മാറ്റാന്‍ ഇടപെടണമെന്നായിരുന്നു പരാതി.

മന്ത്രി പരിപാടിക്കിടെ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ചു. 24 മണിക്കൂറിനകം ഇത് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കി. മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം വെള്ളിയാഴ്ച രാവിലെയെത്തി ടാര്‍ മിക്‌സിംഗ് യൂണിറ്റ് സ്ഥലത്തു നിന്നും മാറ്റുകയും ചെയ്തു. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് റോഡരികില്‍ ഉപേക്ഷിച്ചതാണ് ടാര്‍ മിക്‌സിംഗ് യൂണിറ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button