ദില്ലി: നിതാ അംബാനിയെ വണങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ച് പ്രസാര്‍ ഭാരതി മുന്‍ സി ഇ ഒ ജവഹര്‍ സിര്‍ക്കാര്‍. മോദി റിലയന്‍സ് ഉടമ മുകേഷ് അംബാനിയുടെ പത്നിയെ വണങ്ങുന്നതായുള്ള വ്യാജ ചിത്രമാണ് സിര്‍ക്കാര്‍ ട്വീറ്റ് ചെയ്തത്. ചിത്രത്തില്‍ നരേന്ദ്ര മോദിക്കൊപ്പമുള്ള സ്‌ത്രീ നിതാ അംബാനിയല്ല എന്ന് വ്യക്തമായിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ കുറച്ചു നാളുകൾക്ക് മുൻപ് ഒരുപാട് ചർച്ച ചെയ്യപ്പെട്ട ഒരു ചിത്രമായിരുന്നു ഇത്.
Also Read:സ്പോർട്സ് താരങ്ങൾക്കു വേണ്ടി മുഖ്യമന്ത്രിയോട് പ്രത്യേക അഭ്യർത്ഥനയുമായി പി ടി ഉഷ
‘കാര്‍ക്കശ്യക്കാരനായ നമ്മുടെ പ്രധാനമന്ത്രിയില്‍ നിന്ന്, രാജ്യത്തെ പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കും മറ്റു രാഷ്ട്രീയ നേതാക്കള്‍ക്കും ഒക്കെ ഇതുപോലുള്ള അടുപ്പവും സൗഹൃദവും കിട്ടിയിരുന്നെങ്കില്‍.! പക്വമായ ഒരു ജനാധിപത്യത്തില്‍, ഈ പരസ്പര സഹായങ്ങള്‍, ബന്ധങ്ങള്‍, ഇടപാടുകള്‍ ഒക്കെ പകല്‍ വെളിച്ചം പോലെ ദൃശ്യമാകും. എന്നെങ്കിലും ചരിത്രം ഇതേപ്പറ്റി നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്യും’. എന്നായിരുന്നു നിതാ അംബാനിക്കൊപ്പം നരേന്ദ്ര മോദി നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ജവഹര്‍ സിര്‍ക്കാറിന്‍റെ ട്വീറ്റ്. ട്വീറ്റിനെതിരെ വ്യാപക വിമർശനങ്ങൾ അന്ന് തന്നെ പലരും ഉന്നയിച്ചിരുന്നു.
2015 മുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നതാണ് ഈ ചിത്രം. വിവാദമായതോടെ ട്വീറ്റ് സിര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്.
ഈ ചിത്രം ആരോ മോര്‍ഫ് ചെയ്ത് തയ്യാറാക്കിയതാണ് എന്ന് വ്യക്തമായിരുന്നു. ചിത്രത്തില്‍ ശരിക്കും നരേന്ദ്ര മോദിക്കൊപ്പമുള്ളത് ‘ദിവ്യ ജ്യോതി കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ആന്‍ഡ് വെല്‍ഫയര്‍ സൊസൈറ്റി’ എന്ന എന്‍ജിഒ നടത്തുന്ന ദീപിക മോണ്ടലാണ്. ദീപികയുടെ തലയ്‌ക്ക് പകരം നിതാ അംബാനിയുടെ ചിത്രം എഡിറ്റ് ചെയ്ത് ചേര്‍ക്കുകയായിരുന്നു.
Post Your Comments