തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി വിടാതെ പിന്തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ വർഷം മാറ്റിവച്ച ടോക്കിയോ ഒളിമ്പിക്സ് ഈ വർഷം ആരംഭിക്കും. വരാനിരിക്കുന്ന മത്സരങ്ങള്‍ കണക്കിലെടുത്തുകൊണ്ട് പങ്കെടുക്കാന്‍ പോകുന്ന താരങ്ങള്‍ക്കും, പരിശീലകര്‍ക്കും, സപ്പോര്‍ട്ട് സ്റ്റാഫിനും, മെഡിക്കല്‍ സംഘത്തിനും എത്രയും പെട്ടെന്ന് വാക്‌സിനേഷന്‍ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ കായികതാരം പി. ടി. ഉഷ.
Also Read:ജനങ്ങൾ നൽകിയ ‘അടിയുടെ’ ചൂട് നിങ്ങൾ മറന്നിട്ടുണ്ടാകില്ല: എ.എ റഹീം
‘നമ്മുടെ സ്പോര്‍ട്സ് വിഭാഗത്തെ അവഗണിക്കരുതെന്നും’ പി. ടി. ഉഷ ട്വിറ്ററിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അത്‌ലറ്റുകളിൽ ഒരാളാണ് പി. ടി. ഉഷ. 1984-ല്‍ പത്മശ്രീ ബഹുമതിയും അര്‍ജുന അവാര്‍ഡും കരസ്ഥമാക്കിയ ഉഷ 2000 ലാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചത്. ഇപ്പോള്‍ വളര്‍ന്നു വരുന്ന കായിക പ്രതിഭകളെ പരിശീലിപ്പിക്കാന്‍ ഉഷ സ്കൂള്‍ ഓഫ് അത്‌ലറ്റിക്സും ഉഷ നടത്തുന്നുണ്ട്.
Post Your Comments