Latest NewsNewsIndia

ഇന്ത്യയിലെ കോവിഡ് വ്യാപനം സംബന്ധിച്ച് വിവാദ ആള്‍ ദൈവം നിത്യാനന്ദ

കോവിഡ് വ്യാപനം കുറയണമെങ്കില്‍ ഈ ഒരൊറ്റകാര്യം അധികാരികള്‍ സാധിപ്പിച്ച് തരണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: ഇന്ത്യയിലെ രണ്ടാം തരംഗ കോവിഡ് വ്യാപനം കുറയണമെങ്കില്‍ താന്‍ ഇന്ത്യയിലെത്തണമെന്ന് വിവാദ ആള്‍ ദൈവം നിത്യാനന്ദ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വീഡിയോയിലാണ് ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തെ കുറിച്ച് നിത്യാനന്ദയുടെ പരാമര്‍ശം. നേരത്തെ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് തന്റെ രാജ്യമായ കൈലാസത്തേക്കുള്ള പ്രവേശനം വിലക്കിയെന്ന വിവരവും നിത്യാനന്ദ അറിയിച്ചിരുന്നു. കോവിഡിനെ തുടര്‍ന്നായിരുന്നു നടപടി.

Read Also : സാധാരണക്കാര്‍ക്ക് ആശ്വാസമായി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം, സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബര്‍ വരെ

ഇന്ത്യയില്‍ നിരവധി കേസുകളില്‍ പ്രതിയായ നിത്യാനന്ദ രാജ്യത്തെ അന്വേഷണ ഏജന്‍സികളെ കബളിപ്പിച്ച് മുങ്ങുകയായിരുന്നു. പിന്നീട ഇക്വഡോറിനടുത്ത് ഒരു ദ്വീപ് വിലയ്ക്ക് വാങ്ങി അവിടെ കൈലാസമെന്ന പേരില്‍ രാജ്യം സ്ഥാപിച്ചുവെന്ന് അവകാശപ്പെട്ട് നിത്യാനന്ദ രംഗത്തെത്തി. സ്വന്തമായി റിസര്‍വ് ബാങ്കും കറന്‍സിയുമുള്ള രാജ്യമാണ് കൈലാസമെന്നും നിത്യാനന്ദ പറഞ്ഞിരുന്നു.

അതേസമയം, അന്വേഷണ ഏജന്‍സികള്‍ നിത്യാനന്ദ എവിടെയാണെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button