KeralaLatest NewsNews

അതെ നമുക്ക് നല്ല ദിവസം വന്നു, പെട്രോള്‍ വില വര്‍ദ്ധനവില്‍ കേന്ദ്രത്തെ പരിഹസിച്ച് മുന്‍ മന്ത്രി എം.എം.മണി

തിരുവനന്തപുരം: അതെ ഇന്ന് നമുക്ക് നല്ല ദിവസം വന്നിരിക്കുകയാണെന്ന പോസ്റ്റുമായി മുന്‍ മന്ത്രി എം.എം.മണി. സംസ്ഥാനത്ത് ഇന്ധന വില നൂറുകടന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് എം.എം. മണി രംഗത്ത് വന്നത്. പൂക്കളും ബലൂണുകളും കൊണ്ടലങ്കരിച്ച പെട്രോള്‍ പമ്പിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തു കൊണ്ടാണ് മണിയുടെ പരിഹാസം.

Read Also : മോദിയെ വെല്ലുവിളിച്ച് തുടങ്ങിയ പിണറായിയുടെ വാക്‌സിന്‍ ചലഞ്ചിലെ കണക്കില്ലാത്ത പണം എവിടെ പോകും: ശ്രീജിത്ത് പണിക്കര്‍

‘ആഘോഷിച്ചാട്ടെ ആഘോഷിച്ചാട്ടെ… അച്ചാ ദിന്‍ ആഗയാ’ എന്നകുറിപ്പും ചിത്രത്തിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

പ്രീമിയം പെട്രോളിന്റെ വിലയാണ് പല ജില്ലകളിലും നൂറു രൂപ കടന്നത്. തിരുവനന്തപുരം നഗരത്തില്‍ ലിറ്ററിന് 100.20 രൂപ, പാറശാല-101.14 രൂപ, വയനാട് ബത്തേരിയില്‍ 100.24 രൂപ എന്നിങ്ങനെയാണ് വില. സാധാരണ പെട്രോളിനും ഡീസലിനും 28 പൈസ വീതം കൂടിയിട്ടുണ്ട്.

തിരുവനന്തപുരത്ത് പെട്രോളിന് ഒരു ലിറ്ററിന് 97.29 രൂപയും ഡീസലിന് 92.63 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് ഒരു ലിറ്ററിന് 95.41 രൂപയും ഡീസലിന് 90.86 രൂപയുമാണ് വില. തുടര്‍ച്ചയായ രണ്ടാം ദിവസമാണു വില വര്‍ദ്ധിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button