KeralaLatest NewsNews

BREAKING : കോണ്‍ഗ്രസില്‍ സമ്പൂര്‍ണ അഴിച്ചുപണി: കെ.സുധാകരന്‍ കെപിസിസി അധ്യക്ഷനാകും

ഹൈക്കമാന്‍ഡ് പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ സമ്പൂര്‍ണ അഴിച്ചുപണി. പ്രതിപക്ഷ നേതാവിന് പിന്നാലെ കെപിസിസി അധ്യക്ഷനെയും മാറ്റാന്‍ തീരുമാനം. പുതിയ അധ്യക്ഷനായി കെ.സുധാകരന്‍ ചുമതലയേല്‍ക്കും. ഇതുസംബന്ധിച്ച ഹൈക്കമാന്‍ഡ് പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

Also Read: ത്രിവര്‍ണ പതാക കത്തിച്ച് ഖാലിസ്താന്‍ ഭീകരര്‍: നടപടി ഉറപ്പെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ സ്ഥാനം രാജി വെയ്ക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് കെ.സുധാകരന്റെ പേര് കൂടുതല്‍ സജീവമായി ഉയര്‍ന്നുവന്നത്. ഉറച്ച നിലപാടും പ്രവര്‍ത്തകര്‍ക്കിടയിലെ സ്വാധീനവുമാണ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് സുധാകരന് മുന്‍തൂക്കം നല്‍കിയത്.

നിലവില്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരായ കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.വി തോമസ് എന്നിവരുടെ പേരുകളാണ് ഹൈക്കമാന്‍ഡിന് മുന്നിലെത്തിയത്. ഇതിന് പുറമെ കെ.മുരളീധരന്‍, പി.ടി തോമസ്, പി.സി വിഷ്ണുനാഥ് എന്നിവരുടെ പേരുകളും ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍, ഗ്രൂപ്പുകള്‍ക്ക് അതീതമായി നിലപാട് സ്വീകരിക്കുന്നതാണ് സുധാകരന് നറുക്ക് വീഴാന്‍ കാരണമായത്. രമേശ് ചെന്നിത്തലയ്ക്ക് പകരം വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായത് പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കിയിരുന്നു. ഇപ്പോള്‍ മുല്ലപ്പള്ളിയ്ക്ക് പകരം സുധാകരന്‍ കൂടി എത്തുന്നതോടെ കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണമെന്ന ആവശ്യം ഹൈക്കമാന്‍ഡ് പൂര്‍ണമായി അംഗീകരിച്ചെന്നാണ് വ്യക്തമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button