Latest NewsNewsInternational

ത്രിവര്‍ണ പതാക കത്തിച്ച് ഖാലിസ്താന്‍ ഭീകരര്‍: നടപടി ഉറപ്പെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്

ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന്റെ 37-ാം വാര്‍ഷിക ദിനത്തിലാണ് സംഭവം

ലണ്ടന്‍: ഇന്ത്യയുടെ ദേശീയ പതാകയെ പരസ്യമായി അപമാനിച്ച് ഖാലിസ്താന്‍ ഭീകരര്‍. ലണ്ടനില്‍ ഖാലിസ്താന്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിയ ഭീകരര്‍ പൊതുമധ്യത്തില്‍ ത്രിവര്‍ണ പതാക കത്തിച്ചു. ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന്റെ 37-ാം വാര്‍ഷിക ദിനമായ ഞായറാഴ്ചയാണ് സംഭവമുണ്ടായത്.

Also Read: അശ്ലീല ദൃശ്യങ്ങള്‍ കാണുന്നവരാണോ? എത്ര ഡിലീറ്റ് ചെയ്തിട്ടും കാര്യമില്ല: പോലീസ് നിങ്ങളെ തേടി വരും, വ്യാപക റെയ്‌ഡ്

‘ഖാലിസ്താന്‍ സിന്ദാബാദ്’ മുദ്രാവാക്യങ്ങള്‍ മുഴക്കിയ ഭീകരര്‍ ഇന്ത്യയുടെ രണ്ട് പതാകകളാണ് പൊതുസ്ഥലത്തുവെച്ച് അഗ്നിക്കിരയാക്കിയത്. ഇന്ത്യയുടെ ദേശീയ പതാകയെ അപമാനിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ഇതോടെ വിഷയത്തില്‍ ഇന്ത്യയുടെ ഹൈക്കമ്മീഷന്‍ ഇടപെട്ടു. ഇന്ത്യയുടെ ദേശീയ പതാകയെ അപമാനിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും തക്കതായ ശിക്ഷ നല്‍കുമെന്നും ഹൈക്കമ്മീഷന്‍ അറിയിച്ചു.

ദേശീയ പതാകയെ അപമാനിച്ചവര്‍ ആരൊക്കെയാണെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ നടപടി സ്വീകരിക്കുമെന്നും ഹൈക്കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം, പതാകകള്‍ കത്തിക്കുകയെന്നത് ബ്രിട്ടനില്‍ ക്രിമിനല്‍ കുറ്റമല്ലെന്നും ഇന്ത്യയുടെ പതാക കത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വിവരവും ലഭിച്ചിരുന്നില്ലെന്നും പോലീസ് വക്താവ് അറിയിച്ചു. സംഭവത്തില്‍ ഇതുവരെ ആരെയും പിടികൂടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button