
ലണ്ടൻ : ഇംഗ്ളണ്ട് ഫാസ്റ്റ് ബൗളര്‍ ഒലീ റോബിന്‍സണിനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിലക്കി. ഒരാഴ്ച മുമ്പ് ദേശീയ ടെസ്റ്റ് ടീമിൽ ഇടംപിടിക്കുകയും മികച്ച പ്രകടനവുമായി
ഇംഗ്ലീഷ് മാധ്യമങ്ങളിൽ രാജകീയ പദവിയേറുകയും ചെയ്തതിനിടെയാണ് 2012-13 കാലത്ത് നടത്തിയ പരാമർശങ്ങൾ വീണ്ടും പുറത്തെത്തിയത്. സമൂഹ മാധ്യമങ്ങളിൽ ഇവ പറന്നുനടക്കുകയും കടുത്ത വിമർശനമുയരുകയും ചെയ്തതോടെ പുറത്താക്കാൻ സെലക്ടർമാർ തീരുമാനിക്കുകയായയിരുന്നു.
Read Also : കോവിഡ് ചികിത്സയ്ക്ക് ഈ മരുന്നുകൾ ഉപയോഗിക്കുന്നത് വിലക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ കൗമാരക്കാലത്ത് മുസ്ലീം ജനതയെ തീവ്രവാദികള്‍ എന്ന രീതിയില്‍ ചിത്രീകരിച്ചും ഏഷ്യന്‍ പാരമ്പര്യത്തിൽ ഉള്ളവരെ അവഹേളിക്കുന്ന തരത്തിലും ചെയ്ത നിരവധി ട്വീറ്റുകള്‍ ആരോ കുത്തിപ്പൊക്കിയതാണ് താരത്തിന് വിനയായത്. ഇപ്പോള്‍ അന്വേഷണ വിധേയമായി അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും ഇംഗ്ളണ്ട് ക്രിക്കറ്റ് ബോര്‍ഡ് റോബിന്‍സണിനെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.
ഞായറാഴ്ച ലോര്‍ഡ്സില്‍ അവസാനിച്ച ഇംഗ്ളണ്ട്-ന്യൂസിലാന്‍ഡ് ആദ്യ ടെസ്റ്റ് മത്സരമായിരുന്നു 27ക്കാരനായ റോബിന്‍സണിന്റെ ആദ്യ രാജ്യാന്തര മത്സരം. സമനിലയില്‍ അവസാനിച്ച മത്സരത്തിൻറെ ആദ്യ ഇന്നിംഗ്സില്‍ 75 റണ്‍സ് നല്‍കി നാലു വിക്കറ്റുകളും രണ്ടാം ഇന്നിംഗ്സില്‍ 26 റണ്‍സ് നല്‍കി മൂന്ന് വിക്കറ്റുകളും വീഴ്ത്തിയ റോബിന്‍സണ്‍ ബാറ്റുകൊണ്ടും മികച്ച പ്രകടനം നടത്തിയിരുന്നു.
Post Your Comments