Latest NewsNewsInternational

കോവിഡിന്റെ ഉത്ഭവം: ചൈനയോട് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയ്ക്ക് പറയാനുള്ളത്

ആഗോളതലത്തില്‍ പല സംശയങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചൈന സഹകരിക്കണം

വാഷിംഗ്ടണ്‍: ചൈനയ്‌ക്കെതിരെ വിമര്‍ശനവുമായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. കോവിഡ് വൈറസിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളോട് ചൈന സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആന്റണി ബ്ലിങ്കന്റെ പ്രതികരണം.

Also Read: 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിൻ സൗജന്യമാക്കിയ തീരുമാനം; പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ച് സന്ദീപ് വാചസ്പതി

കോവിഡ് വൈറസിന്റെ ഉത്ഭവത്തെ സംബന്ധിച്ച് ചൈന അന്വേഷണം സുതാര്യമാക്കണമെന്ന് ആന്റണി ബ്ലിങ്കന്‍ ആവശ്യപ്പെട്ടു. വൈറസിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ പല സംശയങ്ങളും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇതുവരെ നടത്തിയ പരിശോധനകളുടെ ഫലങ്ങള്‍ ചൈന പുറത്തുവിടണമെന്ന് അദ്ദേഹം പറഞ്ഞു.

ലോകം മുഴുവന്‍ പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് വൈറസിനെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങള്‍ ആവശ്യമാണെന്ന് ആന്റണി ബ്ലിങ്കന്‍ ചൂണ്ടിക്കാട്ടി. വൈറസ് ഉത്ഭവിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്തിയാല്‍ മാത്രമേ ഭാവിയിലേയ്ക്കുള്ള മരുന്നുകളുടെ നിര്‍മ്മാണം ഉള്‍പ്പെടെ സാധ്യമാകുകയുള്ളൂ. ഈ സാഹചര്യത്തില്‍ ചൈനയുടെ ഭാഗത്തുനിന്നും പൂര്‍ണമായ സഹകരണമാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button