COVID 19Latest NewsSaudi ArabiaNewsGulf

സൗദിയിൽ കോവിഡ് നിയമം ലംഘിച്ച നിരവധി പേർക്കെതിരെ കേസ്

ജി​ദ്ദ: രാ​ജ്യ​ത്തെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക്വാ​റ​ൻ​റീ​ൻ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച 157 പേർക്കെതിരെ പൊ​ലീ​സ്​ നടപടിയെടുത്തു. കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യു​ള​ള എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ഇ​​ത്ര​യും പേ​രെ പൊ​ലീ​സ്​ അറസ്റ്റ് ചെയ്തത്. ജീ​സാ​ൻ മേ​ഖ​ല​യി​ൽ​ 54 പേ​രും മ​ദീ​ന മേ​ഖ​ല​യി​ൽ 53 പേ​രും അ​ൽ​ബാ​ഹ മേ​ഖ​ല​യി​ൽ 45 പേ​രും വ​ട​ക്ക​ൻ അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ അ​ഞ്ചു​ പേ​രു​മാ​ണ്​ അറസ്റ്റിലായത്.

ഇ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി അ​ത​ത്​ മേ​ഖ​ല പൊ​ലീ​സ്​ വ​ക്താ​ക്ക​ൾ പ​റ​ഞ്ഞു. ക്വാ​റ​ൻ​റീ​ൻ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്ക്​ ര​ണ്ടു​ല​ക്ഷം റി​യാ​ൽ വ​രെ പി​ഴ​യോ ര​ണ്ടു​ വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത ത​ട​വു​ശി​ക്ഷ​യോ അ​ല്ലെ​ങ്കി​ൽ പി​ഴ​യും ശി​ക്ഷ​യും ഒ​രു​മി​​ച്ചോ ലഭിക്കും. നി​യ​മ​ലം​ഘ​നം ആ​വ​ർ​ത്തി​ച്ചാ​ൽ ആ​ദ്യ ത​വണ ചു​മ​ത്തി​യ പി​ഴ​യും ശി​ക്ഷ​യും ഇ​ര​ട്ടി​യാ​കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button