COVID 19KeralaNattuvarthaLatest NewsNews

കണ്ണൂരിൽ രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു: ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

എളയാവൂരിൽ എത്തിയപ്പോൾ ആംബുലൻസ് നിയന്ത്രണം വിട്ട് സമീപത്തെ മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

പയ്യാവൂർ: കണ്ണൂരിൽ രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് മൂന്ന് മരണം. പയ്യാവൂരിലെ എളയാവൂരിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. പയ്യാവൂരിൽ നിന്നും വരികയായിരുന്ന ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. എളയാവൂരിൽ എത്തിയപ്പോൾ ആംബുലൻസ് നിയന്ത്രണം വിട്ട് സമീപത്തെ മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇന്ന് പുലർച്ചെ 5:30 നായിരുന്നു സംഭവം.

Also Read:ഇല്ലാത്ത കുട്ടിയുടെ പേരിൽ വൻ പണപ്പിരിവ് : വെന്റിലേറ്ററിൽ ആണെന്ന വ്യാജേന 100 രൂപ ചലഞ്ച്

അപകടത്തിൽ ആംബുലൻസ് ഡ്രൈവർ അടക്കം മൂന്ന് പേർ മരിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് രോഗിയെയും കൊണ്ടുപോവുകയായിരുന്ന ആംബുലൻസ് ആണ് അപകടത്തിൽ പെട്ടത്. ഡ്രൈവറെ കൂടാതെ ആംബുലൻസിൽ ഒപ്പമുണ്ടായിരുന്ന ദമ്പതികളും അപകടത്തിൽ മരണപ്പെട്ടു. രോഗിക്കൊപ്പം ആശുപത്രിയിലേക്ക് പുറപ്പെട്ടവരായിരുന്നു ഇവർ.

ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മൂന്ന് പേരും മരിച്ചിരുന്നു. സംഭവം കണ്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും ഇവരെ രക്ഷപെടുത്തഹാൻ സാധിച്ചില്ല. തുടർന്ന് അഗ്നിശമന പ്രവർത്തകർ എത്തിയാണ് ഇവരെ പുറത്തെടുത്തത്. അപകടത്തിൽ പരിക്ക് പറ്റിയ ഒരാളുടെ നില അതീവ ഗുരുതരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button