ഇസ്ലാമാബാദ്: പാകിസ്താനില്‍ രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം. സിന്ധ് പ്രവിശ്യയിലെ ഘോത്കി ജില്ലയിലാണ് അപകടം നടന്നത്. അപകടത്തിൽ 30 പേർ മരിക്കുകയും അമ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മില്ലത് എക്സ്പ്രസും സര് സയിദ് എക്സ്പ്രസുമാണ് അപകടത്തില്‍പെട്ടത്.
Read Also : ലോക്ക് ഡൗൺ പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു
റേതി, ദഹര്‍കി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലായിരുന്നു അപകടം. ലാഹോറില്‍നിന്നും കറാച്ചിയിലേക്കുള്ള യാത്രയിലായിരുന്നു സര് സയിദ് എക്സ്പ്രസ്. കറാച്ചിയില്‍നിന്നും സര്‍ഗോഥയിലേക്ക് പോകുകയായിരുന്ന മില്ലത് എക്സ്പ്രസ് പാളംതെറ്റുകയും സര് സയിദ് എക്സ്പ്രസുമായി കൂട്ടിയിടിക്കുകയുമായിരുന്നു.
ഗ്രാമീണരും പൊലീസും മറ്റു രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് പരിക്കേറ്റവരെയും മരിച്ചവരെയും സമീപ ആശുപത്രികളിലേക്ക് മാറ്റി. മില്ലത് എക്സ്പ്രസിന്റെ 14 ഓളം ബോഗികള്‍ അപകടത്തില്‍ മറിഞ്ഞുവെന്നാണ് റിപ്പോർട്ട്.
Post Your Comments