ലണ്ടന്‍: കോവിഡ് 19 നെക്കുറിച്ച് നിരന്തരമായി പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അത്തരത്തിലുള്ള പഠനങ്ങളിൽ നിന്നും ആശ്വാസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കോവിഡ് ബാധിച്ചവര്‍ക്ക് 10 മാസം വരെ രോഗബാധ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് കണ്ടെത്തൽ. യൂണിവേഴ്സിറ്റി കോളജ് ലണ്ടന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്. കോവിഡ് ബാധിച്ചവരുടെ ശരീരത്തില്‍ 10 മാസം വരെ വൈറസിനെതിരെയുള്ള ആന്‍റിബോഡികള്‍ ഉണ്ടാകുമെന്നാണ് പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്.
ഇംഗ്ലണ്ടിലെ കെയര്‍ ഹോമിലെ താമസക്കാരെയും ജീവനക്കാരെയുമാണ് പഠനത്തിന് വിധേയരാക്കിയത്. മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചത്. എന്നാൽ പല രാജ്യങ്ങളിലും രണ്ടും മൂന്നും തവണ കോവിഡ് ബാധിച്ചവർ ഉണ്ടായിരിക്കെത്തന്നെയാണ് ഇത്തരത്തിലൊരു പഠനം പുറത്തു വന്നിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കാലയളവില്‍ രോഗബാധിതരായ 682 പേരിലാണ് പഠനം നടത്തിയത്. 86 വയസ്സ് വരെയുള്ളവര്‍ ഇതില്‍ ഉള്‍പ്പെടും.
ഇവിടുത്തെ താമസക്കാരില്‍ ഒരിക്കല്‍ കോവിഡ് ബാധിച്ചവര്‍ക്ക് 10 മാസത്തേക്ക് വീണ്ടും അണുബാധയുണ്ടാകാനുള്ള സാധ്യത, അണുബാധ ഉണ്ടാകാത്തവരെ അപേക്ഷിച്ച് 85 ശതമാനം കുറവാണെന്ന് കണ്ടെത്തി. 1,429 ജീവനക്കാരിലും പഠനം നടത്തി.ജീവനക്കാരുടെ കാര്യത്തില്‍ രോഗബാധ ഉണ്ടാകാനുള്ള സാധ്യത 60 ശതമാനം കുറവാണെന്നും കണ്ടെത്തി.
Post Your Comments