കൊൽക്കത്ത : ഛത്തീസ്‌ഗഢിന് പിന്നാലെ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കി പശ്ചിമ ബംഗാൾ. ഇനി മുഖ്യമന്ത്രി മമത ബാനർജിയുടെ ചിത്രം പതിച്ച സർട്ടിഫിക്കറ്റായിരിക്കും വിതരണം ചെയ്യുക എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പണം നൽകി സംസ്ഥാനം തന്നെ വാക്സിൻ വാങ്ങുന്നതിനാലാണ് മോദിയുടെ ചിത്രം ഒഴിവാക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മൂന്നാം ഘട്ടത്തിൽ വാക്സിൻ സ്വീകരിക്കുന്നവർക്കാണ് മമതയുടെ ചിത്രം പതിച്ച സർട്ടിഫിക്കറ്റ് നൽകുക. ഈ ഘട്ടത്തിൽ വാക്സിൻ നൽകുന്നത് 18-നും 44-നും ഇടയിൽ പ്രായമുള്ളവർക്കായിരിക്കും.
Read Also : ട്രംപിന്റെ പ്രതികാരം: വൈറ്റ് ഹൗസിലെ വിരുന്നിൽ സുക്കർബർഗിനെ ക്ഷണിക്കില്ല
നേരത്തെ, ഛത്തീസ്‍ഗഢ് സര്‍ക്കാരും കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ച 18-നും 44-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പ്രധാനമന്ത്രിയുടെ ചിത്രത്തിന് പകരം മുഖ്യമന്ത്രിയുടെ ചിത്രമുള്ള വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. മുഖ്യമന്ത്രി ഭൂപേഷ് ബാഘേഷിന്റെ ചിത്രമാണ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നല്‍കിയത്.
Post Your Comments