COVID 19KeralaNattuvarthaLatest NewsNews

ആഹാരം നിറച്ച വാർപ്പ് പിടിച്ചപ്പോൾ സാമൂഹിക അകലം പാലിച്ചില്ലെന്നാരോപിച്ചു രണ്ടുപേരെ അറസ്റ്റ് ചെയ്തു

കോട്ടയം: എരുമേലിയിൽ പോലീസിന്റെ ക്രൂരത. ഒന്നാംതല കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് ഭക്ഷണം കൊണ്ടുപോയ വാര്‍പ്പ് പിടിച്ചപ്പോള്‍ സാമൂഹ്യ അകലം പാലിച്ചില്ലെന്നാരോപിച്ച് രണ്ടുപേർക്കെതിരെ കേസെടുത്ത് എരുമേലി പൊലീസ്. ആഹാരം നിറച്ച വാര്‍പ്പ് രണ്ട് വശങ്ങളില്‍ നിന്നായി പിടിച്ചത് സാമൂഹ്യ അകലം പാലിച്ചില്ലെന്ന് ആരോപിച്ചാണ് കേസെടുത്തതെന്നാണ് പരാതി.

Also Read:വനംകൊള്ളക്കാരും മല തുരപ്പന്മാരും തിന്നു തീർക്കുന്ന പരിസ്ഥിതി

കെ എസ്‌ ആര്‍ ടിസി ക്ക് സമീപമുള്ള രാജ ഹോട്ടലില്‍ നിന്നായിരുന്നു എരുമേലി ഒന്നാംതല കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് ഭക്ഷണം നല്‍കിയിരുന്നത്. 85ഓളം പേര്‍ക്കുള്ള ചപ്പാത്തിയും മുട്ടക്കറിയും കൊണ്ടുപോവുന്നതിനിടയിലാണ് സംഭവം. വാഹനത്തിലേക്ക് വാര്‍പ്പ് കയറ്റുന്നതിനിടയിലാണ് പൊലീസ് എത്തുന്നത്. എന്നാല്‍ ഹോട്ടലിന് മുന്‍പില്‍ ആളുകൂടിയതിനാണ് കേസ് എടുത്തതെന്നാണ് എരുമേലി പൊലീസ് വിശദമാക്കുന്നത്.

സംഭവത്തില്‍ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും ജില്ലാ പൊലീസ് മേധാവിയ്ക്കും കളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. വാര്‍പ്പ് പിടിക്കുമ്പോള്‍ എങ്ങനെ സാമൂഹ്യ അകലം പാലിക്കുമെന്നാണ് ഹോട്ടല്‍ ഉടമയുടെ ചോദ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button