Latest NewsKeralaNews

നിയന്ത്രണം കടുപ്പിച്ച് സംസ്ഥാനം: ഇളവുള്ളവരുടെ യാത്രയും പൊലീസ് തടയുന്നതായി പരാതി

പ്രഭാത ഭക്ഷണം പാര്‍സല്‍ നല്‍കാന്‍ തുറന്ന കടകള്‍ വരെ തിരുവനന്തപുരത്ത് രാവിലെ പൊലീസ് അടപ്പിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകള്‍ പിന്‍വലിച്ച് നിയന്ത്രണം കടുപ്പിച്ചതില്‍ ആശയക്കുഴപ്പം. ഇളവുള്ളവരുടെ യാത്രയും പൊലീസ് തടയുന്നതായി പരാതി. പ്രഭാത ഭക്ഷണം പാര്‍സല്‍ നല്‍കാന്‍ തുറന്ന കടകള്‍ വരെ തിരുവനന്തപുരത്ത് രാവിലെ പൊലീസ് അടപ്പിച്ചു.

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തില്‍ കുറയാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നുമുതല്‍ ബുധനാഴ്ച വരെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ പ്രവർത്തിക്കൂ. പ്രഭാത–സായാഹ്ന നടത്തം, മൊബൈൽ കടകളുടെ പ്രവർത്തനം തുടങ്ങി കഴിഞ്ഞ ദിവസങ്ങളിൽ അനുവദിച്ച ഇളവുകൾ എല്ലാം പിൻവലിച്ചു.

Read Also :  ലിയോണിന്റെ ഡച്ച് മുന്നേറ്റനിര താരത്തെ സ്വന്തമാക്കാനൊരുങ്ങി ബാഴ്‌സലോണ

നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ, വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവ തുറക്കാം. ഹ്രസ്വദൂര യാത്രയ്ക്ക് സത്യവാങ്മൂലവും ജില്ല വിട്ടുള്ള യാത്രയ്ക്ക് പൊലീസ് പാസും നിർബന്ധമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button