KeralaNattuvarthaLatest NewsIndiaNews

പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ സേവനങ്ങൾ തടസപ്പെടും: മുന്നറിയിപ്പുമായി എസ്​.ബി.ഐ

ആഴ്ചകൾക്കുള്ളിൽ ഈ കാലാവധി​ അവസാനിക്കാനിരിക്കെയാണ്​ എസ്​.ബി.ഐ ഇക്കാര്യത്തിൽ നിലപാട്​ വ്യക്​തമാക്കിയത്

ഡൽഹി: പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ സേവനങ്ങൾ തടസപ്പെടു​മെന്ന മുന്നറിയിപ്പുമായി എസ്​.ബി.ഐ. അവസാന തീയതിയായ ജൂൺ 30നകം കാർഡുകൾ തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ ബാങ്കിങ്​ സേവനങ്ങളിൽ തടസം നേരി​ടുമെന്നാണ്​ എസ്​.ബി.ഐ അറിയിച്ചിരിക്കുന്നത്​

കഴിഞ്ഞ മാർച്ച്​ 30 നകം പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കണമെന്നായിരുന്നു ആദായനികുതി വകുപ്പിന്റെ നിർദ്ദേശം​. പിന്നീട്​ തീയതി ജൂൺ 30 വരെ നീട്ടി നൽകുകയായിരുന്നു. ആഴ്ചകൾക്കുള്ളിൽ ഈ കാലാവധി​ അവസാനിക്കാനിരിക്കെയാണ്​ എസ്​.ബി.ഐ ഇക്കാര്യത്തിൽ നിലപാട്​ വ്യക്​തമാക്കിയത്​.

ഓൺലൈനായി കാർഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിന് www.incometaxindiaefilling.gov.in എന്ന വെബ്​സൈറ്റ് ഉപയോഗപ്പെടുത്താം​. അവസാന തീയതിക്ക് മുൻപ് സൈറ്റിലെ ലിങ്ക്​ ആധാർ എന്ന ഓപ്​ഷനിൽ ക്ലിക്ക്​ ചെയ്​ത്​ പാൻകാർഡ്​ വിവരങ്ങളും ആധാർ വിവരങ്ങളും നൽകിയാൽ ഇരു കാർഡുകളും തമ്മിൽ ബന്ധിപ്പിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button